23.3 C
Iritty, IN
July 27, 2024
  • Home
  • Kochi
  • വാഹന പരിശോധന: പൊലീസ് സംരക്ഷണം നൽകണം എന്ന നിർദേശം ചട്ടവിരുദ്ധം.
Kochi

വാഹന പരിശോധന: പൊലീസ് സംരക്ഷണം നൽകണം എന്ന നിർദേശം ചട്ടവിരുദ്ധം.

കൊച്ചി: മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കു വാഹനപരിശോധന നടത്താൻ കോടതി ഉത്തരവില്ലാതെ തന്നെ പൊലീസ് സംരക്ഷണം നൽകണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം ചട്ടവിരുദ്ധം. കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളവരെ നേരിടുന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് ഓരോ റെയ്ഡിലും പൊലീസ് സംരക്ഷണം നൽകാറില്ല. സേനാ വിഭാഗമല്ലാത്ത എൻഫോഴ്സ്മെന്റ് ഏജൻസികൾ എല്ലാം തന്നെ രാജ്യത്ത് ഇത്തരത്തിലാണു പ്രവർത്തിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും കോടതി വഴി പൊലീസ് സംരക്ഷണം തേടാം. ഇക്കാര്യം നിർദേശിക്കാനുള്ള അധികാരം കോടതിക്കും സമാന അധികാരമുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാർക്കും ഉണ്ട്.

സംസ്ഥാനത്തെ ജില്ലാ പൊലീസ് മേധാവികൾക്കു കഴിഞ്ഞ ദിവസമാണു ഇതു സംബന്ധിച്ച പൊലീസ് ആസ്ഥാനത്തു നിന്നു നിർദേശം ലഭിച്ചത്. സംസ്ഥാനത്തെ 90% പൊലീസ് സ്റ്റേഷനുകളിലും 5 മുതൽ 10 വരെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണു പ്രത്യേക പരിശീലനവും യൂണിഫോമുമുള്ള മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കു വാഹന പരിശോധന നടത്താൻ പൊലീസ് സംരക്ഷണം നൽകാനുള്ള നിർദേശം.

സ്റ്റേഷൻ ഡ്യൂട്ടിക്കു പോലും ഉദ്യോഗസ്ഥർ തികയാത്ത സാഹചര്യത്തിൽ ഇത്തരം അധിക ജോലികൾ ഏൽപിക്കുന്നതിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും കടുത്ത പ്രതിഷേധമുണ്ട്.

ഇന്ത്യൻ ശിക്ഷാനിയമം– വകുപ്പ് 353

സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയാൽ ഈ വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസിന് അധികാരമുണ്ട്. 2 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണ്. ജോലി തടസ്സപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനു പരുക്കേറ്റാൽ വകുപ്പ് മാറി കേസ് അൽപം കൂടി ഗുരുതരമാകും (ഐപിസി– 332). അതിനു 3 വർഷം തടവും പിഴയുമാണ് ശിക്ഷ. പരുക്കിന്റെ സ്വഭാവം നോക്കി വകുപ്പിന്റെ ഗൗരവവും കൂടി വരും.

Related posts

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി…

Aswathi Kottiyoor

ഓളപ്പരപ്പില്‍ വിസ്മയമാകാന്‍ ആംഫിബിയൻ…………

Aswathi Kottiyoor

സംപ്രേഷണ വിലക്ക്: മീഡിയ വണ്ണിന്റെ അപ്പീല്‍ തള്ളി; കേന്ദ്രനടപടി ശരിവച്ച് ഡിവിഷന്‍ ബെഞ്ചും

Aswathi Kottiyoor
WordPress Image Lightbox