21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • മാ​വേ​ലി, മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സു​ക​ളി​ല്‍ 16 മു​ത​ല്‍ പ​ഴ​യ​പ​ടി ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍
kannur

മാ​വേ​ലി, മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സു​ക​ളി​ല്‍ 16 മു​ത​ല്‍ പ​ഴ​യ​പ​ടി ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍

മാ​വേ​ലി, മ​ല​ബാ​ര്‍, പു​തു​ച്ചേ​രി-​മം​ഗ​ളൂ​രു എ​ക്‌​സ്പ്ര​സ് ട്രെ​യി​നു​ക​ളി​ല്‍ കോ​വി​ഡ് കാ​ലം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ 16 മു​ത​ല്‍ അ​തേ​പ​ടി പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം എ​ല്ലാ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു നേ​രി​ട്ടും യു​ടി​എ​സ് മു​ഖേ​ന​യും സാ​ധാ​ര​ണ ട്രെ​യി​ന്‍ ടി​ക്ക​റ്റു​ക​ളും ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും.
പാ​ര്‍​ല​മെ​ന്‍റി​ലും ക​ഴി​ഞ്ഞ മൂ​ന്നി​ന് ഡ​ല്‍​ഹി​യി​ല്‍ ചേ​ര്‍​ന്ന റെ​യി​ല്‍​വേ ക​ണ്‍​സ​ള്‍​ട്ടേ​റ്റീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ലും ഈ ​ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ ബോ​ര്‍​ഡി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ദ​ക്ഷി​ണ റെ​യി​ല്‍​വേ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.
ക​ണ്ണൂ​ര്‍-​യ​ശ്വ​ന്ത്പു​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ 20 മു​ത​ലും തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു, ചെ​ന്നൈ സൂ​പ്പ​ര്‍​ഫാ​സ്റ്റ് ട്രെ​യി​നു​ക​ളി​ല്‍ ഏ​പ്രി​ല്‍ ഒ​ന്നുമു​ത​ലും ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ പു​നഃസ്ഥാ​പി​ക്കും. മം​ഗ​ളൂ​രു-​ചെ​ന്നൈ മെ​യി​ലി​ല്‍ ഏ​പ്രി​ല്‍ 16 മു​ത​ലും ക​ച്ചി​ഗു​ഡ-​മം​ഗ​ളൂ​രു എ​ക്‌​സ്പ്ര​സി​ല്‍ 20 മു​ത​ലും ജ​ന​റ​ല്‍ കോ​ച്ചു​ക​ളെ​ത്തും. പ​ര​ശു​റാം, ഏ​റ​നാ​ട്, ചെ​ന്നൈ-​മം​ഗ​ളൂ​രു വെ​സ്റ്റ്‌​കോ​സ്റ്റ്, മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌മോ​ര്‍, കോ​യ​മ്പ​ത്തൂ​ര്‍-​മം​ഗ​ളൂ​രു, മം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട്, കോ​യ​മ്പ​ത്തൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി, ക​ണ്ണൂ​ര്‍-​എ​റ​ണാ​കു​ളം ഇ​ന്‍റ​ര്‍​സി​റ്റി, ക​ണ്ണൂ​ര്‍-​ആ​ല​പ്പു​ഴ എ​ക്‌​സി​ക്യൂ​ട്ടീ​വ്, കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു അ​ന്ത്യോ​ദ​യ എ​ന്നി​വ​യു​ള്‍​പ്പെ​ടെ അ​വ​ശേ​ഷി​ക്കു​ന്ന എ​ല്ലാ ട്രെ​യി​നു​ക​ളി​ലും മേ​യ് ഒ​ന്നുമു​ത​ല്‍ ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ ആ​രം​ഭി​ക്കും.

Related posts

കണ്ണൂരിലും മട്ടന്നൂരിലും ഫാസ്റ്റ്ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതികൾക്ക് അനുമതി

Aswathi Kottiyoor

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഏപ്രില്‍ 12 മുതല്‍ 30 വരെ മൊബൈല്‍ അദാലത്തും നിയമ ബോധവത്കരണവും സംഘടിപ്പിക്കുന്നു.

Aswathi Kottiyoor

സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
WordPress Image Lightbox