24 C
Iritty, IN
July 26, 2024
  • Home
  • kannur
  • സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന
kannur

സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ;ജില്ലയില്‍ ഞായറാഴ്ച മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. തിരുമേനി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുളിങ്ങോം, ബോയ്സ് ഹൈസ്‌കൂള്‍ പയ്യന്നൂര്‍, പാപ്പിനിശ്ശേരി സിഎച്ച്സി, തെരൂര്‍ യു പി സ്‌കൂള്‍ കീഴല്ലൂര്‍, മട്ടന്നൂര്‍ വയോജന വിശ്രമ കേന്ദ്രം, പേരാവൂര്‍ താലൂക്ക് ആശുപത്രി, ജിഎച്ച്്എസ്എസ് ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും

തളിപ്പറമ്പ് താലൂക്ക് ആശുപത്രി, എടപുഴ കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും ഗവ. ആയുര്‍വേദ ഹോസ്പിറ്റല്‍ കൂവോട്, മുണ്ടയാംപ്പറമ്പ ആയുര്‍വേദ ഡിസ്‌പെന്‍സറി ഹാള്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Related posts

465 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ളി​ക്ക​ള​ങ്ങ​ൾ നി​ർ​മി​ക്കു​മെ​ന്ന് കാ​യി​ക മ​ന്ത്രി

Aswathi Kottiyoor

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

ക​ന​ത്ത മ​ഴ; ജി​ല്ല​യി​ൽ 1.28 കോ​ടി​യു​ടെ കൃ​ഷി​നാ​ശം

Aswathi Kottiyoor
WordPress Image Lightbox