30.2 C
Iritty, IN
October 18, 2024
  • Home
  • Kanichar
  • ചാണപ്പാറയില്‍ വയോധികയുടെ മാല കവര്‍ന്ന സംഭവം,അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
Kanichar

ചാണപ്പാറയില്‍ വയോധികയുടെ മാല കവര്‍ന്ന സംഭവം,അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കണിച്ചാര്‍:ചാണപ്പാറയില്‍ വയോധികയുടെ മാല കവര്‍ന്ന സംഭവം,അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.സിസിടിവി കാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്
ഞായറാഴ്ച രാവിലെ 7.30ഓടെയാണ് ചാണപ്പാറ ദേവീക്ഷേത്രത്തിനു മുന്നില്‍ വെച്ച് വയോധികയായ തെങ്ങുംതോട്ടത്തില്‍ കമലയുടെ രണ്ടേകാല്‍ പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നു കളഞ്ഞത്.തുടര്‍ന്ന് കമലയുടെ മകന്‍ കേളകം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.ടൗണുകളില്‍ സ്ഥാപിച്ച സിസിടിവി കാമറകളിലെ ദൃശ്യങ്ങളും സംഭവം നടക്കുന്ന സമയവും കണക്കാക്കിയാണ് പോലീസ് പരിശോധിക്കുന്നത്.മലയോരത്ത് ഇത്തരം സംഭവം അപൂര്‍വ്വമാണെന്നിരിക്കെ ഇനിയും ഇതുപോലുള്ള മോഷണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.കേളകം എസ് ഐ ജാന്‍സി മാത്യുവിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

Related posts

കോൺഗ്രസിൻ്റെ നിൽപ്പ് സമരം ഇന്ന്

Aswathi Kottiyoor

നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ :കെസിവൈഎം കണിച്ചാർ

Aswathi Kottiyoor

യൂത്ത് കോൺഗ്രസ്‌ അറുപത്തൊന്നാം സ്ഥാപകദിനാചരണം :കണിച്ചാർ മണ്ഡലത്തിൽ നാലിടങ്ങളിൽ പതാക ഉയർത്തി

Aswathi Kottiyoor
WordPress Image Lightbox