കണിച്ചാർ പഞ്ചായത്ത് ബസ് സ്റ്റാന്റിനോടുള്ള ഭരണ സമിതിയുടെ അവഗണനക്കെതിരെ,കണിച്ചാർ ടൗണിലെ ഹൈമാസ് ലൈറ്റുകൾ കേടായിട്ട് നന്നാക്കാൻ നടപടി സ്വീകരിക്കാത്ത ഭരണ സമിതിക്കെതിരെ,പഞ്ചായത്ത് ഭരണത്തിലെ കെടുകാര്യസ്ഥതയ്ക്ക് എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ഇന്ന് രാവിലെ 10 മണി മുതൽ നിൽപു സമരം നടത്തും.