23.3 C
Iritty, IN
July 27, 2024
  • Home
  • Kanichar
  • യൂത്ത് കോൺഗ്രസ്‌ അറുപത്തൊന്നാം സ്ഥാപകദിനാചരണം :കണിച്ചാർ മണ്ഡലത്തിൽ നാലിടങ്ങളിൽ പതാക ഉയർത്തി
Kanichar

യൂത്ത് കോൺഗ്രസ്‌ അറുപത്തൊന്നാം സ്ഥാപകദിനാചരണം :കണിച്ചാർ മണ്ഡലത്തിൽ നാലിടങ്ങളിൽ പതാക ഉയർത്തി

കണിച്ചാർ : യൂത്ത് കോൺഗ്രസിന്റെ അറുപത്തൊന്നാം സ്ഥാപകദിനാചരണത്തിന്റെ ഭാഗമായാണ് നാലിടങ്ങളിൽ പതാക ഉയർത്തിയത്.

കണിച്ചാർ ടൗണിൽ നടന്ന മണ്ഡലംതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി ശരത്ചന്ദ്രൻ നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് സിനോ ജോസ് അധ്യക്ഷത വഹിച്ചു.

കണിച്ചാർ പഞ്ചായത്ത്‌ രണ്ടാം വാർഡ് മെമ്പർ സുരേഖ സജി മുഖ്യ അതിഥിയായി. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ജിബിൻ ജെയ്സൺ തയ്യിൽ, അരുൺ പ്രസാദ്, മനു പി.ടി, ഡെന്നി തൈക്കുന്നേൽ, ഷിനു പി.ടി, കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി സതീഷ് മണ്ണാർകുളം, സജീവൻ പാലപ്പിള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.

മണ്ഡലംതല ഉദ്ഘാടനത്തിന് ശേഷം കൊളക്കാട്, നെടുംപുറംചാൽ, ഏലപ്പീടിക തുടങ്ങിയ സ്ഥലങ്ങളിലെ പതാക ഉയർത്തലിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മൈക്കിൾ ടി മാലത്ത്, ഒൻപതാം വാർഡ് മെമ്പർ ജിഷ സജി,സന്തോഷ്‌ പെരേപ്പാടൻ, ജിജോ മാത്യു, വിനോയി, ജോണി കെ.കെ തുടങ്ങിയവരും പങ്കാളികളായി.

Related posts

വെജിറ്റബിള്‍ പ്രിന്റിംഗ് ശില്‍പശാല നടത്തി

Aswathi Kottiyoor

സിപിഐ പേരാവൂർ മണ്ഡലം സമ്മേളനം തുടങ്ങി

Aswathi Kottiyoor

ന​ട​പ​ടി ത​ന്‍റെ വാ​ദം കേ​ൾ​ക്കാ​തെയെന്ന് ക​ണി​ച്ചാ​ർ പഞ്ചാ. മു​ൻ സെ​ക്ര​ട്ട​റി

Aswathi Kottiyoor
WordPress Image Lightbox