21.2 C
Iritty, IN
November 11, 2024
  • Home
  • Uncategorized
  • ഉപതെരഞ്ഞെടുപ്പ്; പ്രിയങ്കാ ഗാന്ധി വയനാട്ടിൽ എത്തും
Uncategorized

ഉപതെരഞ്ഞെടുപ്പ്; പ്രിയങ്കാ ഗാന്ധി വയനാട്ടിൽ എത്തും

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി അടുത്തയാഴ്ച വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും എന്നാണ് സൂചന. ഈ മാസം 22, 23 തീയതികളിലായി പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക് എത്തുമെന്നാണ് നേതാക്കൾ നൽകുന്ന വിവരം. വൻ സ്വീകരണ പരിപാടികളാണ് യുഡിഎഫ് ഒരുക്കുന്നത്. റോഡ് ഷോയോട് കൂടിയായിരിക്കും പ്രചരണത്തിന്റെ തുടക്കം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷം ആദ്യമായാണ് പ്രിയങ്കാ വയനാട്ടിലേക്ക് എത്തുന്നത്. ആർഎസ്എസിനെ ഭയന്നാണ് കോൺഗ്രസ് പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടുവരുന്നതെന്ന് എൽഡിഎഫ് ലോക്സഭാ സ്ഥാനാർത്ഥി സത്യൻ മൊകേരി പറഞ്ഞു.

Related posts

ഇരിട്ടി- കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തി

Aswathi Kottiyoor

ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂളിൽ കരാട്ടെ – യോഗ പരിശീലനം സംഘടിപ്പിച്ചു.

Aswathi Kottiyoor

ഷബ്നയുടെ ആത്മഹത്യ;’ ഭർത്താവിന്‍റെ ബന്ധുക്കൾ പണവും സ്വാധീനവുമുള്ളവര്‍’, അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

Aswathi Kottiyoor
WordPress Image Lightbox