കൽപ്പറ്റ: വയനാട് പൊഴുതനയിൽ അർധരാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടെന്ന് നാട്ടുകാർ. പൊലീസ് സ്ഥലത്ത് തെരച്ചിൽ നടത്തി. നായാട്ടുകാരാണോയെന്ന് പരിശോധിക്കുന്നുവെന്ന് വൈത്തിരി പൊലീസ്. മാവോയിസ്റ്റുകൾ എന്ന അഭ്യൂഹത്തിന് നിലവിൽ തെളിവുകൾ ഇല്ലെന്നും പോലീസ് വ്യക്തമാക്കി.