• Home
  • Peravoor
  • ലു​ലു ചെ​യ​ർ​മാ​ൻ എം.​എ. യൂസ​ഫ​ലി കൃ​പാ​ഭ​വ​ന് 10 ല​ക്ഷം കൈ​മാ​റി
Peravoor

ലു​ലു ചെ​യ​ർ​മാ​ൻ എം.​എ. യൂസ​ഫ​ലി കൃ​പാ​ഭ​വ​ന് 10 ല​ക്ഷം കൈ​മാ​റി

പേ​രാ​വൂ​ർ : പേ​രാ​വൂ​ർ തെ​റ്റു വ​ഴി​യി​ലെ കൃ​പാ ഭ​വ​ന് പ്ര​മു​ഖ വ്യ​വ​സാ​യി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.യൂസ​ഫ​ലി വാ​ഗ്ദാ​നം ചെ​യ്ത അ​ടി​യ​ന്ത​ര സ​ഹാ​യം പ​ത്ത് ല​ക്ഷം രൂ​പ കൃ​പാ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി സ​ന്തോ​ഷി​ന് കൈ​മാ​റി. ലു​ലു ഗ്രൂ​പ്പ് ജീ​വ​ന​ക്കാ​രാ​യ രൂ​പേ​ഷ് മു​ല്ല​ശ്ശേ​രി, അ​ബീ​ദ് ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ നേ​രി​ട്ടെ​ത്തി​യാ​ണ് തു​ക കൈ​മാ​റി​യ​ത്. കൃ​പാ, മ​രി​യ ഭ​വ​നി​ലെ കാ​ര്യ​ങ്ങ​ൾ എം.​എ യു​സ​ഫ​ലി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി ക​ടു​ത​ൽ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ലു​ലു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അ​തി​നി​ടെ മ​രി​യാ​ഭ​വ​നി​ലെ 24 അ​ന്തേ​വാ​സി​ക​ൾ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ഏ​ഴു പേ​രെ വി​ദ​ഗ്ധചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ട​ത്തി​യ​ത് . നി​ല​വി​ൽ 114 അ​ന്തേ​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. 290 അം​ഗ​ങ്ങ​ളാ​ണ് കൃ​പാ, മ​രി​യ ഭ​വ​നു​ക​ളി​ലാ​യു​ള്ള​ത്.

Related posts

ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങള്‍ തുടരും: മന്ത്രി വീണാ ജോര്‍ജ് തീപിടിത്തം, കോവിഡ്, പകര്‍ച്ചവ്യാധി പ്രതിരോധം: എറണാകുളം ജില്ലയില്‍ സമഗ്രയോഗം

Aswathi Kottiyoor

5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കൊട്ടിയൂർ അമ്പയത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor

തെറ്റുവഴി കൃപാ ഭവനിൽ നാല് അന്തേവാസികൾ കോവിഡ് ബാധിച്ച് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox