• Home
  • Kerala
  • ‘2024 തിരഞ്ഞെടുപ്പിനായി ഒരുങ്ങണം’: പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി സോണിയ.
Kerala

‘2024 തിരഞ്ഞെടുപ്പിനായി ഒരുങ്ങണം’: പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി സോണിയ.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി കൃത്യമായ ആസൂത്രണം ഉണ്ടാവണമെന്നും എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിപക്ഷ പാർട്ടികളുമായി നടത്തിയ വെർച്വൽ യോഗത്തിലാണ് സോണിയയുടെ നിർദേശം. തൃണമൂൽ കോൺഗ്രസ്, എൻസിപി, ഡിഎംകെ, ശിവസേന, സിപിഐ, സിപിഎം ഉൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ‌ പങ്കെടുത്തത്. നമുക്കെല്ലാം ഒരോ ആഗ്രഹങ്ങളും നിർബന്ധങ്ങളും ഉണ്ടാവും. എന്നാൽ അവയെക്കാളൊക്കെ ഉയരണമെന്ന് നമ്മുടെ രാജ്യം ആവശ്യപ്പെടുന്ന ഒരു സമയം വന്നിരിക്കുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ് നമ്മുടെ പ്രധാന ലക്ഷ്യം. ഇതൊരു വെല്ലുവിളിയാണ്. എന്നാൽ നമുക്ക് ഒരുമിച്ച് അതു നേരിടാം, കാരണം ഒരുമിച്ചു പ്രവർത്തിക്കുന്നതിന് ഒരു ബദലുമില്ല.’– സോണിയ ഗാന്ധി പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമര മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും വിശ്വസിക്കുന്ന ഒരു സർക്കാരിനെ രാജ്യത്തിനു നൽകുക എന്ന ലക്ഷ്യത്തോടെ എല്ലാവരും പ്രവർത്തിക്കാനും സോണിയ ആഹ്വാനം ചെയ്തു. പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികൾ കാണിച്ച ഐക്യം തുടർന്നു കൊണ്ടുപോകണമെന്നും അവർ അഭ്യർഥിച്ചു.

Related posts

അക്ഷയ കേന്ദ്രങ്ങളിലെ സേവന നിരക്ക് സർക്കാർ നിശ്ചയിച്ച തുക മാത്രം

Aswathi Kottiyoor

കു​രു​തി​ക്ക​ള​മാ​കു​ന്ന റോ​ഡു​ക​ൾ

Aswathi Kottiyoor

ഇ​ല​ന്തൂ​ർ ന​ര​ബ​ലി: കു​റ്റ​പ​ത്രം ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്കും

Aswathi Kottiyoor
WordPress Image Lightbox