24.5 C
Iritty, IN
October 5, 2024
  • Home
  • Wayanad
  • വയനാടിന്റെ മടിത്തട്ടിൽ ഓർക്കിഡ് വസന്തം തീർത്ത് യുവ കർഷകൻ.
Wayanad

വയനാടിന്റെ മടിത്തട്ടിൽ ഓർക്കിഡ് വസന്തം തീർത്ത് യുവ കർഷകൻ.

അമ്പലവയൽ:പ്രകൃതി സൗന്ദര്യത്തിന്റെ അളവുകോൽ നിരവധിയാണെങ്കിലും ആരെയും ആകർഷിക്കുന്നഓർക്കിഡ് വസന്തം തീർത്ത് വയനാടിനെ കൂടുതൽ മനോഹരിയാക്കുകയാണ് അമ്പലവയൽ പോത്തുകെട്ടി സ്വദേശിയായ സാബു .നിരന്തര പരിശ്രമത്തിനും കഠിനപ്രയത്നത്തിന്റെയും ഫലമായാണ് ചാരുതയാർന്ന Eunoia orchid ഗാർഡൻ ഒരുക്കിയത്. തന്റെ തിരക്ക് പിടിച്ച ജോലി സമയത്ത് കിട്ടുന്ന സമയം ഫലപ്രദമായി ഉപയോഗിച്ച് പരിശ്രമിച്ചതിന്റെ ഫലമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക് ഓർക്കിഡ് ചെടികൾ പൂക്കൾ നൽകുന്ന ഈ നഴ്സറിയുടെ വളർച്ചയ്ക്ക് കാരണം.
2500 ഓളം ചെടികളും അതിനനുസരിച്ച് പൂക്കളും 150 ഓളം ഓർക്കിഡ് വെറൈറ്റി കളും ധാരാളം വൈൽഡ് ഓർക്കിഡുകളുടെ ശേഖരവും ലഭ്യമാണ് ഈ ഗാർഡനിൽ .
പൂക്കളോടുള്ള അടുപ്പം കൂടി കൂടി വരികയും അതിൽ ഏറ്റവും മനോഹരിയും മികച്ച വാണിജ്യ സാധ്യത യുള്ള ഓർക്കിഡ് തിരഞ്ഞെടുത്ത് സംരംഭം തുടങ്ങിയെങ്കിലും വിലവർധനവും ലഭ്യതയും പലപ്പോഴും തടസ്സമായി നിന്നു എന്നിരുന്നാൽ തന്നെയും എല്ലാ തരം ഓർക്കിഡ് ചെടികൾ നഴ്സറിയിൽ ലഭ്യമാക്കുന്നുണ്ട് അതിനാൽ ആവശ്യക്കാർ ഏറെയാണ്.
ഇതിൽ ലഭ്യത കുറഞ്ഞ ചെടികൾ വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത വിതരണം ചെയ്യാൻ സാധാരണക്കാരനെന്ന നിലയിൽ സാധിച്ചില്ലെന്നു സാബു പറയുന്നു. ഇതിനെ മറികടക്കാനും മികച്ച ഇനങ്ങൾ ലഭ്യമാക്കാനുമായി നിരന്തര പരിശ്രമത്തിലൂടെ phalaenopis,dendrobium എന്നീ രണ്ടു ചെടികളിലും പ്രത്യേക രീതിയിൽ പരാഗണം ചെയ്യത് അതിന്റെ വിത്തുൽപ്പാദിപ്പിക്കുന്ന രീതിയും അവലംബിച്ചു. ഇതു മൂലം ഒരു വിത്തിൽ നിന്നും നൂറു കണക്കിന് ചെടികൾ ഉത്പാദിപ്പിക്കാൻ കഴിയുന്നു കൂടാതെ പല നിറത്തിലും പുതിയ രീതിയിലും ചെടികൾ ഇതിലൂടെ ലഭ്യമാക്കാൻ കഴിയുന്നു.
വയനാട് ജില്ലയിലെ പ്രത്യേക കാലാവസ്ഥയിൽ നിരവധി ഓർക്കിഡ് ഇനങ്ങൾ കാണപ്പെടുന്നുണ്ട് ഇതിൽ 76 ഓളം ഇനങ്ങൾ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇതിൽ phalaenopsis,cattelya,dendrobium,oncidium ,vanda എന്നിവയുടെ അപൂർവ്വ ഇനങ്ങൾ നഴ്സറിയിൽ ലഭ്യമാണ്.
വലിയ സാമ്പത്തിക പ്രാധാന്യവും ശ്രദ്ധയാകർഷിക്കുന്നതുമായ സസ്യ കുടുംബമാണ് ഓർക്കിഡ് ഇതുകൂടാതെ ഹോർട്ടികൾച്ചർ ഫ്ലോറിസ്ട്രി എന്നിവയിൽ നിരവധി പഠനങ്ങൾ ഇനിയും കൂടുതൽ ആവശ്യമാണെന്ന് 4-5 വർഷം ഈ മേഖലയിൽ പ്രവർത്തിക്കുന്ന യുവകർഷകൻ ആയ സാബു അറിയിച്ചു.
അനുയോജ്യമായ കാലാവസ്ഥയ്ക്ക് അനുസരിച്ച് മികച്ച പരിചരണവും ശ്രദ്ധയും ആവശ്യമായ രീതിയിൽ ലഭ്യമായ ചെടികൾ മനോഹരവും ഗുണമേൻമയും നിറഞ്ഞ പൂക്കൾ ലഭ്യമാകും എന്നതാണ് മുൻതൂക്കം കൂട്ടുന്ന ഘടകങ്ങൾ.
കൃഷി വകുപ്പിന്റെയും കുടുംബത്തിന്റെയും പിന്തുണയിലാണ് ഈ കർഷകന് കേരളത്തിലെ ഏല്ലാ ജില്ലയിലെയും നഴ്സറികൾക്കും അലങ്കാരങ്ങൾക്കായി വീടുകളിലേയ്ക്കും ഓർക്കിഡ് ചെടികൾ നൽകുന്നതിലേയ്ക്ക് എത്തിച്ചേരാൻ സാധിച്ചത്.

Related posts

R J HUNT സംഘടിപ്പിച്ച് കെസിവൈഎം മാനന്തവാടി രൂപതയും റേഡിയോ മാറ്റൊലിയും. ദ്വാരക

Aswathi Kottiyoor

വീട് കുത്തിതുറന്ന് 90 പവൻ സ്വർണ്ണവും 43000 രൂപയും മോഷ്ടിച്ച കേസ്: പ്രതി അറസ്റ്റിൽ.

Aswathi Kottiyoor

ആഫ്രിക്കൻ പന്നിപ്പനി: കൊന്നത്‌ 4 ഫാമുകളിലെ 460 പന്നികളെ.

Aswathi Kottiyoor
WordPress Image Lightbox