24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് 566 വാർഡുകളിൽ ലോക്ക്‌ഡൗൺ, ഏറ്റവും കൂടുതൽ മലപ്പുറത്ത്, ഇടുക്കിയിൽ നിയന്ത്രണങ്ങളില്ല
Kerala

സംസ്ഥാനത്ത് 566 വാർഡുകളിൽ ലോക്ക്‌ഡൗൺ, ഏറ്റവും കൂടുതൽ മലപ്പുറത്ത്, ഇടുക്കിയിൽ നിയന്ത്രണങ്ങളില്ല

സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ ഐ പി ആ‌ർ അനുസരിച്ച് പുനക്രമീകരിച്ചു. ഇതോടെ സംസ്ഥാനത്തെ 85 തദ്ദേശസ്ഥാപനങ്ങൾക്കു കീഴിലുള്ള 566 വാർഡുകളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. ഐ പി ആർ എട്ടിനു മുകളിലുള്ള വാർഡുകളിലാണ് നിലവിൽ ലോക്ക്‌ഡൗൺ ഉള്ളത്.സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള വാർഡുകളിൽ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. 16 തദ്ദേശസ്ഥാപനങ്ങളിലായി 171 വാർഡുകളിലാണ് ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ ഇടുക്കിയിൽ മാത്രമാണ് ലോക്ക്‌ഡൗൺ വാർഡുകളില്ലാത്തത്. ഇവിടെ എല്ലാ വാർഡുകളിലും ഐ പി ആർ എട്ടിനു താഴെയാണ്.പാലക്കാട് 102 വാർഡുകളിലും, തൃശൂരിൽ 85 വാർഡുകളിലും എറണാകുളത്ത് 51 വാർഡുകളിലും വയനാട് 47 വാർഡുകളിലും നിയന്ത്രണങ്ങളുണ്ട്. കോഴിക്കോട് – 21, കാസർകോട് – 24, കോട്ടയം – 26, ആലപ്പുഴ – 11, കൊല്ലം, കണ്ണൂർ – 7 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ലോക്ക്‌ഡൗൺ വാർഡുകളുടെ കണക്കുകൾ. തിരുവനന്തപുരത്തും പത്തനംതിട്ടയും ആറ് വാർഡുകളിൽ വീതം ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.

Related posts

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോലീസ് ഔട്ട്‌പോസ്റ്റും കൺട്രോൾ റൂമും

Aswathi Kottiyoor

*പ്രതിദിന കോവിഡ് കേസുകളിൽ കേരളം മുന്നിൽ*

Aswathi Kottiyoor

മൂ​ന്നാം ഡോ​സ് വാക്സിൻ: ആ​വ​ശ്യം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox