22.5 C
Iritty, IN
September 8, 2024
  • Home
  • Koothuparamba
  • കൂത്തുപറന്പിൽ ഓ​ണ​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി
Koothuparamba

കൂത്തുപറന്പിൽ ഓ​ണ​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി

കൂ​ത്തു​പ​റ​മ്പ്: ന​ഗ​ര​ത്തി​ലെ ഓ​ണ​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നാ​ല് ഇ​ട​ങ്ങ​ളി​ൽ താ​ത്കാ​ലി​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കും. അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ ലോ​ക്ക് ചെ​യ്തി​ടാ​നും തീ​രു​മാ​ന​മാ​യി. ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക.
പാ​റാ​ലി​ൽ നി​ർ​ദി​ഷ്ട ബ​സ് സ്റ്റാ​ൻ​ഡി​നാ​യി ക​ണ്ട​ത്തി​യ സ്ഥ​ലം, മൂ​ര്യാ​ട് ജം​ഗ്ഷ​നി​ലെ റി​ല​യ​ൻ​സ് പ​മ്പി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. മൂ​ര്യാ​ട് റോ​ഡ് മു​ത​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​സ​രം വ​രെ​യു​ള്ള റോ​ഡി​ൽ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. തെ​രു​വ് ക​ച്ച​വ​ട​ക്കാ​രു​ടെ യോ​ഗം വി​ളി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി ​സു​ജാ​ത പ​റ​ഞ്ഞു .
പൂക്കച്ച​വ​ട​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ നി​ർ​ദി​ഷ്ട ബ​സ് സ്റ്റാ​ൻ​ഡി​നാ​യി ക​ണ്ടെ​ത്തി​യ ഇ​ട​ത്ത് സ്ഥ​ലം അ​നു​വ​ദി​ക്കും. എം. ​സു​കു​മാ​ര​ൻ, വി. ​രാ​മ​കൃ​ഷ്ണ​ൻ, കെ.​കെ. സ​ജി​ത്ത് കു​മാ​ർ തു​ട​ങ്ങി​യ​വ​രും ട്രാ​ഫി​ക് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Related posts

ത​ല​ശേ​രി പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം

Aswathi Kottiyoor

നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗും തേടി മൂന്നു ദിവസമായി യുവാവ് മാഹിയിൽ

admin

കൂത്തുപറമ്പ് കൈതേരി കൊട്ടിലാറമ്പിൽ നിന്നും 60 ലിറ്റർ ചാരായം പിടികൂടി

Aswathi Kottiyoor
WordPress Image Lightbox