പേരാവൂര്‍: വൈസ്മെന്‍ ഇന്റര്‍നാഷണല്‍ വെസ്റ്റ് ഇന്ത്യ റീജിയന് ഡിസ്ട്രിക്ട് ഫോറിലെ പേരാവൂര്‍ വൈസ്മെന്‍ ക്ലബ്ബിന്റെ 2021-22വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. എന്‍എസ് സ്കറിയ പ്രസിഡന്റായും പ്രദീപന് പുത്തലത്ത് സെക്രട്ടറിയായും സി രാമചന്ദ്രന് ട്രഷററായും സ്ഥാനമേറ്റു. മുന്‍ ലെഫ്റ്റനെന്റ് റീജിയണല്‍ ഡയറക്ടര്‍ രഞ്ജിത്ത്കുമാര്‍ സ്ഥാനാരോഹണചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ വിശ്വനാഥന് നേതൃത്വം നല്കി. മുന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ സിഎം ദിനേഷ് കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ പേരാവൂര്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍ പ്രഥമാധ്യാപകനായിരുന്ന ഒ മാത്യു സാറിനെയും പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മെറിന് അന്ന ബാബു, പ്രശാംസി പ്രദീപ് എന്നിവരെയും ആദരിച്ചു.