അതേ സമയം, എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതി പി.പി.ദിവ്യയുടെ ജാമ്യ ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കളക്ടർ അരുൺ കെ.വിജയന്റെയും പരാതിക്കാരൻ പ്രശാന്തിന്റെയും മൊഴികൾ ആയുധമാക്കിയാണ് ദിവ്യയുടെ ജാമ്യപേക്ഷ. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്നെ കളക്ടറുടെ മൊഴി അന്വേഷിക്കണം എന്നാണ് ആവശ്യം. നവീൻ ബാബുവിന്റെ കുടുംബം ജാമ്യപേക്ഷയെ എതിർത്ത് കക്ഷി ചേരും. കളക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. കളക്ടറെ മാറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് ഇന്ന് മാർച്ച് നടത്തും. രാവിലെ 10ന് കളക്ടറേറ്റിലേക്ക് നടത്തുന്ന പ്രതിഷേധം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉത്ഘാടനം ചെയ്യും.
- Home
- Uncategorized
- ദിവ്യക്കെതിരായ സംഘടനാ നടപടി; ഇന്ന് തൃശ്ശൂരിലെ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തേക്കും