• Home
  • Peravoor
  • ഉദ്യോഗാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്ത് മന്ത്രി
Peravoor

ഉദ്യോഗാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്ത് മന്ത്രി

യൂണിഫോം സേനാ റിക്രൂട്ട്‌മെന്റ്‌ പരിശീലന ക്യാമ്പിലെ ഉദ്യോഗാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്ത് മന്ത്രി കെ രാധാകൃഷ്ണൻ. തിങ്കളാഴ്ച ഉച്ച തിരിഞ്ഞാണ് മന്ത്രിമാരായ രാധാകൃഷ്‌ണനും എ കെ ശശീന്ദ്രനും പരിശീലന കേന്ദ്രത്തിലെത്തിയത്‌. മുന്നറിയിപ്പില്ലാതെ ആയിരുന്നു സന്ദർശനം.

ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിലാണ്‌ ആറളം ഫാമിൽ പിന്നാക്ക വിഭാഗം യുവതക്ക്‌ വിവിധ യൂണിഫോം സേനാ പരീക്ഷാ പരിശീലനം നടത്തുന്നത്‌. കായിക പരിശീലനവും എഴുത്തുപരീക്ഷാ പരിശീലനവും നൽകി റിക്രൂട്ട്‌മെന്റിന്‌ സജ്ജമാക്കാനാണ്‌ ജില്ലാ പഞ്ചായത്ത്‌ ഇതാദ്യമായി സൗജന്യ മാതൃകാ പരീശിലന പദ്ധതി ആരംഭിച്ചത്‌.

600 പേരാണ്‌ ആദ്യ റൗണ്ട്‌ സെലക്‌ഷൻ ക്യാമ്പിൽ പങ്കെടുത്തത്‌. ഇവരിൽ നിന്ന്‌ 291 പേരെ തെരെഞ്ഞെടുത്താണ്‌ പരിശീലനം. ഇതിൽ ആറളം ഫാം ഊരുകൂട്ടങ്ങളിൽനിന്ന്‌ 140 പേരുണ്ട്‌. ജില്ലയിൽനിന്നാകെ 84 യുവതികൾ ക്യാമ്പിൽ പരിശീലനം തേടുന്നു.

Related posts

പേരാവൂർ താലൂക്കാശുപത്രിയിൽ ജോലി ഒഴിവുകൾ

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആശുപത്രി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ധർണ്ണ നടത്തി

Aswathi Kottiyoor

ചരമം ; ജോസഫ് തട്ടാപറമ്പില്‍

Aswathi Kottiyoor
WordPress Image Lightbox