25.5 C
Iritty, IN
October 1, 2024
  • Home
  • Kerala
  • ജി എസ് ടി നഷ്ടപരിഹാരം : കേന്ദ്രം വഴങ്ങിയത്‌ കേരളത്തിന്റെ നിരന്തര സമ്മർദത്തിൽ
Kerala

ജി എസ് ടി നഷ്ടപരിഹാരം : കേന്ദ്രം വഴങ്ങിയത്‌ കേരളത്തിന്റെ നിരന്തര സമ്മർദത്തിൽ

ന്യൂഡൽഹി:കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ജിഎസ്‌ടി നഷ്ടപരിഹാരമനുവദിച്ചുള്ള കേന്ദ്ര തീരുമാനത്തിന്‌ പിന്നിൽ കേരളത്തിന്റെ ശക്തമായ ആവശ്യം. ജിഎസ്‌ടി നഷ്ടപരിഹാരം അനുവദിക്കുന്നത്‌ വൈകുന്നതിനെതിരെയും യഥാസമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ കേരളം നിരന്തരം കേന്ദ്രസർക്കാരിൽ സമ്മർദംചെലുത്തിയിരുന്നു. നഷ്ടപരിഹാരയിനത്തിൽ കേരളത്തിന്‌ ലഭിക്കാനുള്ള 4524 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട്‌ കഴിഞ്ഞ ദിവസം നേരിലും ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യാഴാഴ്‌ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോടും ഈയാവശ്യം ഉന്നയിച്ചു.

മെയ്‌ 28ന്‌ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ കേന്ദ്രം 1.59 ലക്ഷം കോടി രൂപ വായ്‌പയെടുത്ത്‌ ജിഎസ്‌ടി നഷ്ടപരിഹാരമായി നൽകാൻ തീരുമാനമെടുത്തിരുന്നു. നഷ്ടപരിഹാര നിധിയിൽ ആവശ്യത്തിന്‌ പണമില്ലാത്തതിനാലാണ്‌ കേന്ദ്രം വായ്‌പയെടുക്കുന്നത്‌. 2020–-21 വർഷത്തിൽ 1.10 ലക്ഷം കോടി രൂപ സമാനമായി വായ്‌പയെടുത്ത്‌ ജിഎസ്‌ടി നഷ്ടപരിഹാരമായി കൈമാറിയിരുന്നു. ഇപ്പോൾ കൈമാറുന്ന 75,000 കോടി രൂപ സംസ്ഥാനങ്ങൾക്ക്‌ നടപ്പുവർഷം കുടിശ്ശികയിനത്തിൽ നൽകേണ്ടതിന്റെ പകുതി വരുമെന്ന്‌ ധനമന്ത്രാലയം വാർത്താകുറിപ്പിൽ അവകാശപ്പെട്ടു. ശേഷിക്കുന്ന തുക നടപ്പുസാമ്പത്തിക വർഷം രണ്ടാം പകുതിയിൽ ഗഡുക്കളായി അനുവദിക്കുമെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിന്‌ 4122.27 കോടി, കർണാടകയ്‌ക്ക്‌ 8542.17 കോടി, മഹാരാഷ്ട്രയ്‌ക്ക്‌ 6501.11 കോടി, ഗുജറാത്തിന്‌ 6151 കോടി, തമിഴ്‌നാടിന്‌ 3818.5 കോടി.

സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി ദീർഘിപ്പിക്കുന്നത്‌ പരിഗണിക്കുമെന്നും ഈ വിഷയം ജിഎസ്‌ടി കൗൺസിലിൽ പ്രത്യേകമായി ചർച്ചചെയ്യുമെന്നും ബാലഗോപാലിനെ നിർമല സീതാരാമൻ അറിയിച്ചു.

Related posts

നികത്തിയ വയലുകളുടെ വിവരം ശേഖരിക്കുന്നു… Read more at:

Aswathi Kottiyoor

എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷാചോദ്യം : 70 ശതമാനം ഫോക്കസ്‌ 30 നോൺ ഫോക്കസ്‌

Aswathi Kottiyoor

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം: കരട് ചട്ടക്കൂട് 21ന്

Aswathi Kottiyoor
WordPress Image Lightbox