കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി കോടികള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍. തലശേരി സ്വദേശി മുഹമ്മദ് ഒനാസിസാണ് അറസ്റ്റിലായത്.
തട്ടിപ്പിന് ശേഷം യുഎഇയിലേക്ക് കടന്ന ഇയാള്‍ പഞ്ചാബിലെ അമൃത്സറില് വിമാനമിറങ്ങിയപ്പോളാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2019ലണ് സംഭവം. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് യുവാക്കളില്‍ നിന്നായാണ് ഇയാള്‍ പണ കൈപ്പറ്റിയത്. അഞ്ച് ലക്ഷം രൂപ നല്കിയാല് ജോലി എന്നായിരുന്നു ഇയാളുടെ വാഗ്ദാനം. അഡ്വാന്‍സായി രണ്ടരലക്ഷം രൂപയും ഇയാള്‍ ആവശ്യപ്പെട്ടു.
80 പേരില്‍ നിന്നും ഇയാള്‍ പണം വാങ്ങി. വിദേശത്തേക്ക് പോകാന്‍ വീസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞും ഇയാള്‍ പലരെയും പണം വാങ്ങി കബളിപ്പിച്ചു. തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് മുങ്ങിയതോടെയാണ് ആളുകള്‍ പരാതിയുമായി എത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒനാസിസിന്റെ സഹായി രാജേഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച അമൃത്സറിലെ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴാണ് ഒനാസിസ് അറസ്റ്റിലായത് ഇയാളെ കണ്ണൂരില്‍ എ്ത്തിച്ചു.
ചക്കരക്കല്‍, തലശേരി, പിണറായി, എടക്കാട്, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.