23.8 C
Iritty, IN
September 28, 2024
  • Home
  • Kerala
  • രാജ്യത്ത് വാക്‌സിനേഷന്‍ അതിവേഗം പുരോഗമിക്കുന്നു: 13 ദിവസത്തിനിടെ വിതരണം ചെയ്തത് 6.77 കോടി ഡോസുകള്‍
Kerala

രാജ്യത്ത് വാക്‌സിനേഷന്‍ അതിവേഗം പുരോഗമിക്കുന്നു: 13 ദിവസത്തിനിടെ വിതരണം ചെയ്തത് 6.77 കോടി ഡോസുകള്‍

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. പുതിയ വാക്‌സിന്‍ നയം നിലവില്‍ വന്നതിന് പിന്നാലെ വാക്‌സിനേഷന്‍ അത്ഭുതകരമായ വേഗതയാണ് കൈവരിച്ചത്. ജൂണ്‍ 21 മുതല്‍ ജൂലൈ 3 വരെയുള്ള കാലയളവില്‍ രാജ്യത്ത് 6.77 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ജൂണ്‍ 21 വരെ പ്രതിദിന വാക്‌സിനേഷന്‍ ശരാശരി 31.20 ലക്ഷമായിരുന്നു. എന്നാല്‍ ജൂണ്‍ 21ന് ശേഷം പ്രതിദിന വാക്‌സിനേഷന്‍ ശരാശരി 52.08 ലക്ഷമായി ഉയര്‍ന്നു.

കേന്ദ്രസര്‍ക്കാര്‍ 75% വാക്‌സിനുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് സംഭരിച്ച ശേഷം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായാണ് നല്‍കുന്നത്.
കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കുക, വാക്‌സിന്‍ വിതരണം ക്രമീകരിക്കാന്‍ നേരത്തെ തന്നെ സംസ്ഥനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കുന്ന വാക്‌സിനുകളെ പറ്റി വിവരങ്ങള്‍ നല്‍കുക എന്നീ നടപടികളിലൂടെയാണ് വാക്‌സിനേഷന്‍ പ്രക്രിയയെ കേന്ദ്രം ശക്തിപ്പെടുത്തുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 36,97,70,980 വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കി കഴിഞ്ഞു. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഇതില്‍ പാഴായതുള്‍പ്പടെ 34,95,74,408 ഡോസുകളാണ് മൊത്തം ഉപഭോഗമായി കണക്കാക്കുന്നത്. 2,01,96,57 കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Related posts

കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്ക് പ​ലി​ശ​യി​ള​വ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം

Aswathi Kottiyoor

ന്നാ താന്‍ കേസുകൊടുക്ക്’; വെല്ലു വിളി വേണ്ടെന്ന് ഹൈക്കോടതി.*

Aswathi Kottiyoor

ക്ലീൻ കേരള ഒന്നരമാസത്തിനിടെ ശേഖരിച്ചത്‌ 1235 ടൺ പ്ലാസ്‌റ്റിക്‌

Aswathi Kottiyoor
WordPress Image Lightbox