23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ജന്തുജന്യ രോഗങ്ങൾ പൊതുജനാരോഗ്യത്തിന്‌ വെല്ലുവിളി: മന്ത്രി വീണാ ജോര്‍ജ്
Kerala

ജന്തുജന്യ രോഗങ്ങൾ പൊതുജനാരോഗ്യത്തിന്‌ വെല്ലുവിളി: മന്ത്രി വീണാ ജോര്‍ജ്

ജന്തുജന്യരോഗ രോഗങ്ങളെക്കുറിച്ച്‌ കൃത്യമായ അവബോധം ഉണ്ടാകണമെന്ന്‌ മന്ത്രി വീണാ ജോർജ്‌. പുതുതായി ഉണ്ടാകുന്നതും നിർമാർജനം ചെയ്തിട്ടും വീണ്ടും വരുന്നതുമായ രോഗങ്ങൾ രാജ്യാന്തരതലത്തിൽ പൊതുജനാരോഗ്യത്തിന്‌ വെല്ലുവിളിയാണ്‌. ഇതിൽ ജന്തുജന്യ രോഗങ്ങളുമുണ്ട്‌.

എലിപ്പനി, സ്‌ക്രബ് ടൈഫസ്, കുരങ്ങ് പനി, നിപാ, പേ വിഷബാധ, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ എന്നിവയാണ് സംസ്ഥാനത്ത്‌ സാധാരണയായി റിപ്പോർട്ട് ചെയ്യുന്ന ജന്തുജന്യ രോഗങ്ങൾ. മനുഷ്യനും മൃഗങ്ങളും പരസ്പരം ഇടപഴകുമ്പോൾ ജീവികളിൽനിന്നും വൈറസ്, ബാക്ടീരിയ, പരാദങ്ങൾ തുടങ്ങിയവ മനുഷ്യരിലേക്കെത്തി രോഗകാരണമാകാമെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധിക്കാം ഇങ്ങനെ
●മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പർക്കം, അവയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകൾ എന്നിവിടങ്ങളിലുള്ള ഇടപെടലുകൾ, പരിപാലനം എന്നിവയിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം.
●മൃഗങ്ങളുമായി ഇടപെട്ടാലുടൻ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.
●മുഖത്തോട് ചേർത്ത് മൃഗങ്ങളെ ഓമനിക്കരുത്
● അഞ്ച്‌ വയസ്സിൽ താഴെയും 65 വയസ്സിന് മുകളിലുമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ എന്നിവർ മൃഗങ്ങളോട് അടുത്ത് പെരുമാറുമ്പോൾ ശ്രദ്ധ പുലർത്തണം.
●മൃഗങ്ങളിൽനിന്ന് മുറിവോ പോറലുകളോ ഉണ്ടായാൽ ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വൈദ്യസഹായം തേടുകയും വേണം.
●വളർത്തുമൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ കൃത്യമായി എടുക്കണം.
●വനമേഖലയിൽ തൊഴിലിനും വിനോദത്തിനുമായി പോകുമ്പോൾ ആവശ്യമായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം.

Related posts

തോന്നിയപടി ഡാം തുറക്കൽ; കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്നു.

Aswathi Kottiyoor

ആധുനിക സാങ്കേതികവിദ്യാ ജ്ഞാനം കുട്ടികൾക്കു ലഭ്യമാക്കാൻ പ്രത്യേക പരിപാടി ആവിഷ്‌കരിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox