കോവിഡ് മൂലം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ വ്യാപാരമേഖലയിലുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാപാരികള്‍ ഇന്നു യോഗം ചേരും. സര്‍ക്കാരിന്റെ വരുമാന സ്രോതസുകള്‍ നിര്‍ലോഭം പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് ഉള്ളത്.
പൊതുഗതാഗത സംവിധാനങ്ങള്‍ യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ പ്രവര്‍ത്തിക്കുന്നു. വ്യാപാരികളാണ് നിലവില്‍ പ്രയാസം അനുഭവിക്കുന്നതെന്നു കടയുടമകള്‍ പറയുന്നു.
രോഗവ്യാപനത്തിന്റെ കാരണം വ്യാപാര സ്ഥാപങ്ങള്‍ തുറന്നുവയ്ക്കുന്നതുമൂലമാണെന്നുള്ള അബദ്ധ ധാരണയില്‍നിന്നു സര്‍ക്കാര്‍ പുറത്തുവരണം. ഇല്ലെങ്കില്‍ വ്യാപാരികളുടെ പ്രതിഷേധവും സമരങ്ങളും ശക്തിപ്രാപിക്കും.
ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലേക്കായി പതിനാല് ജില്ലാ പ്രസിഡന്റുമാരെ ഉള്‍പ്പെടുത്തിയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് നടക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ അധ്യക്ഷതയില്‍ കോഴിക്കോട് വ്യാപാരഭവനിലാണ് യോഗം.