27.1 C
Iritty, IN
May 18, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു.
Kerala

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു.

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 30 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ര​ണ്ടാ​ഴ്ച കൊ​ണ്ട് പെ​ട്രോ​ളി​ന് 2.67 രൂ​പ​യും ഡീ​സ​ലി​ന് 3.39 രൂ​പ​യും കൂ​ട്ടി. തുടർച്ചയായ 16 ാം ദിവസവും ഇന്ധനവില വർധിപ്പിച്ചിരിക്കുകയാണ്.

ഡീ​സ​ലി​ന് 97.76 രൂ​പ​യും പെ​ട്രോ​ളി​ന് 104.27 രൂ​പ​യു​മാ​ണ് കൊ​ച്ചി​യി​ലെ ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 106.08 രൂ​പ​യും ഡീ​സ​ൽ 99.45 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 104.47 രൂ​പ​യും ഡീ​സ​ലി​ന് 97.78 രൂ​പ​യു​മാ​ണ് വി​ല.

അ​തി​നി​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലെ​ത്തി. അ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല കൂ​ടു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

Related posts

ഉയർന്ന പ്രകൃതിവാതക വില: എണ്ണ ഉപഭോഗം കൂട്ടുന്നു.

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിൽ വായനച്ചങ്ങാത്തം വീട്ടുമുറ്റ വായന സദസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor

റൺവേയിൽ ഉരഞ്ഞ്‌ തകരാർ; കോഴിക്കോട്‌ – ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത്‌ ഇറക്കി Read

Aswathi Kottiyoor
WordPress Image Lightbox