24 C
Iritty, IN
July 5, 2024
  • Home
  • kannur
  • വി​ക​സ​ന, ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​നം
kannur

വി​ക​സ​ന, ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​നം

ക​ണ്ണൂ​ർ: വി​വി​ധ വ​കു​പ്പു​ക​ളു​ടെ വി​ക​സ​ന, ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ ഉ​ണ്ടാ​കു​ന്ന ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും പ​ദ്ധ​തി ന​ട​ത്തി​പ്പി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നും ജി​ല്ല​യി​ല്‍ പ്ര​ത്യേ​ക റി​വ്യൂ സം​വി​ധാ​നം ഒ​രു​ക്കു​ന്നു. വി​ക​സ​ന, ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് ഏ​തെ​ങ്കി​ലും വ​കു​പ്പി​ന് പ്ര​ത്യേ​ക പ്ര​ശ്‌​ന​ങ്ങ​ളോ ത​ട​സ​ങ്ങ​ളോ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് പ​രി​ഹ​രി​ച്ച് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​നം സു​ഗ​മ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നും ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ക​ണ്‍​വീ​ന​റു​മാ​യു​ള്ള സ​മി​തി രൂ​പീ​ക​രി​ച്ചു. എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും സ​മി​തി യോ​ഗം ചേ​രും. ആ​ദ്യ യോ​ഗം ഏ​ഴി​ന് രാ​വി​ലെ 10.30ന് ​ന​ട​ക്കും.
ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ളു​ള്ള വ​കു​പ്പ് ത​ല​വ​ന്‍​മാ​ര്‍ ഇ​ക്കാ​ര്യം ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​റെ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണം. ഇ​ത​നു​സ​രി​ച്ച് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗ​മാ​യി​രി​ക്കും വി​ളി​ച്ചു ചേ​ര്‍​ക്കു​ക. വി​വി​ധ വ​കു​പ്പു​ക​ള്‍ ഇ​ട​പെ​ടേ​ണ്ട വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ റി​വ്യൂ യോ​ഗ​ങ്ങ​ളു​ടെ പ​രി​ഗ​ണ​ന​യ്ക്ക് ന​ല്‍​കാ​വു​ന്ന​താ​ണ്. ജി​ല്ല​യി​ലെ വി​ക​സ​ന, ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ല​താ​മ​സ​മി​ല്ലാ​തെ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണ് പ്ര​ത്യേ​ക റി​വ്യു​വി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു.

Related posts

18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം…………..

Aswathi Kottiyoor

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ സ​മ​ർ​പ്പി​ച്ച​ത് 15 പ​ത്രി​ക​ക​ള്‍

Aswathi Kottiyoor

ഗാന്ധിജിയെ പോലെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരയാണ് കസ്തൂർബ : ഐത്തിയൂർ സുരേന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox