27.2 C
Iritty, IN
June 16, 2024
  • Home
  • kannur
  • 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം…………..
kannur

18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം…………..

രാജ്യത്ത് 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ ലഭിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് കേന്ദ്ര സർക്കാർ.

👉🏽ഈ വിഭാഗത്തിലുള്ളവർക്ക് തുടക്കത്തിൽ സ്പോട്ട് രജിസ്ട്രേഷന് സൗകര്യമുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു. വാക്സിനേഷന്റെ മൂന്നാം ഘട്ടത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

👉🏽യോഗ്യതയുള്ള എല്ലാ പൗരന്മാർക്കും ഏപ്രിൽ 28 മുതൽ കോവിൻ വെബ്സൈറ്റിലും ആരോഗ്യസേതു ആപ്പിലും വാക്സിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും മെയ് 1 മുതൽ കുത്തിവയ്പ്പ് ആരംഭിക്കും.

👉🏽മുൻനിര പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, 45 വയസിന് മുകളിലുള്ളവർ എന്നിവർക്ക് വാക്സിനേഷൻ നൽകുന്നത് തുടരും.

👉🏽സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ ഏപ്രിൽ 30 വരെ ഉപയോഗിക്കാത്ത വാക്സിൻ സ്റ്റോക്കുകൾ വിതരണം ചെയ്ത സംഭരണ കേന്ദ്രത്തിലേക്ക് തിരികെ നൽകണമെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

👉🏽അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുമ്പോൾ പൗരന്മാർക്ക് തിരഞ്ഞെടുപ്പ് നടത്താൻ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വാക്സിന്റെ ഇനം, സ്റ്റോക്കുകൾ, വില എന്നിവ കോവിൻ പോർട്ടലിൽ പ്രഖ്യാപിക്കണമെന്നും കത്തിൽ ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു.

👉🏽എന്നാൽ, മെയ് 1 മുതൽ സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ വില ഉയരും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും നൽകുമെന്നാണ് പ്രഖ്യാപിച്ചത്.

👉🏽ഭാരത് ബയോടെക്കിന്റെ കോവാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1,200 രൂപയ്ക്കുമാണ് ലഭിക്കുക.

👉🏽കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുന്നത്.

Related posts

കണ്ണൂർ ജില്ലയില്‍ 947 പേര്‍ക്ക് കൂടി കൊവിഡ്: 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………….

Aswathi Kottiyoor

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്ക് പി​ണ​റാ​യി സ​ർ​ക്കാ​രും കൂ​ട്ടു​നി​ൽ​ക്കു​ന്നു: സ​ണ്ണി ജോ​സ​ഫ്

Aswathi Kottiyoor

കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്: മൂ​ന്നാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം

Aswathi Kottiyoor
WordPress Image Lightbox