25.7 C
Iritty, IN
October 18, 2024
  • Home
  • Kottiyoor
  • ഇരട്ടത്തോട് കോളനിയിലെ കുട്ടികള്‍ക്കായി പഠന കേന്ദ്രം ഒരുക്കി
Kottiyoor

ഇരട്ടത്തോട് കോളനിയിലെ കുട്ടികള്‍ക്കായി പഠന കേന്ദ്രം ഒരുക്കി

കൊട്ടിയൂര്‍: പഞ്ചായത്തിലെ ഇരട്ടത്തോട് കോളനിയിലെ കുട്ടികള്‍ക്കായി ഒരുക്കിയ ഓണ്‍ലൈന്‍ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും സണ്ണി ജോസഫ് എംഎല്‍എ അനുവദിച്ച ടിവിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.കോവിഡ് 19 പശ്ചാത്തലത്തില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറിയ സാഹചര്യത്തിലാണ് 14-ാം വാര്‍ഡ് തല പഠന സഹായ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രം ഒരുക്കിയത്.
ജാഗ്രത സമിതി അദ്ധ്യക്ഷനും പഞ്ചായത്തംഗവുമായ തോമസ് പൊട്ടനാനി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബാബു മാങ്കോട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് ജോണ്‍ പള്ളിക്കമാലില്‍, പഞ്ചായത്തംഗം ലൈസ തടത്തില്‍, നോഡല്‍ ഓഫീസര്‍ ഇ സി ബാലന്‍, ഇ ആര്‍ വിജയന്‍, വിന്‍സന്റ്, സീല്‍സ് ജോസഫ്, ജയ്‌സണ്‍ കളപ്പുരക്കല്‍, അഗസ്റ്റിന്‍, അധ്യാപകരായ പി ഡി തങ്കച്ചന്‍, ഷാബു കെ ബി, ലിസി പി എ, സിനി കെ സെബാസ്റ്റ്യന്‍, രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

കൊട്ടിയൂർ വൈശാഖമഹോത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന പ്രക്കൂഴം നാളെ……

Aswathi Kottiyoor

പേരാവൂർ നിയോജക മണ്ഡലത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യത്തെ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി നിലവിൽ വന്നു

Aswathi Kottiyoor

ശാസ്ത്ര കരകൗശല പ്രദര്‍ശനം

Aswathi Kottiyoor
WordPress Image Lightbox