23.3 C
Iritty, IN
July 27, 2024
  • Home
  • Kanichar
  • *കണിച്ചാർ പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവരുടെ നേത്യത്വത്തിൽ വീടുകൾക്ക് ശുചിത്വമുദ്ര പദ്ധതിക്ക് തുടക്കമായി*
Kanichar

*കണിച്ചാർ പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവരുടെ നേത്യത്വത്തിൽ വീടുകൾക്ക് ശുചിത്വമുദ്ര പദ്ധതിക്ക് തുടക്കമായി*

കണിച്ചാർ: പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകൾക്ക് ശുചിത്വമുദ്രയുമായി കണിച്ചാർ പഞ്ചായത്ത് ആരോഗ്യവകുപ്പ്. ആരോഗ്യ വകപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന വീട്ടുകൾക്കാണ് ശുചിത്വ മുദ്ര പതിപ്പിച്ച് നൽകുന്നത്. ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും പല ആനുകുല്യങ്ങൾക്കും ശുചിത്വ മുദ്ര ലഭിച്ച കുടുംബങ്ങൾക്ക് മുൻഗണന ലഭിക്കും. പകർച്ചവ്യാധി നിയന്ത്രണത്തിൽ ശക്തമായ നിയമ നടപടികൾ കൈക്കൊണ്ടാൽ മാത്രമെ പൊതുജനങ്ങളിൽ ശുചിത്വ ബോധം ഉണ്ടാവുകയുള്ളൂ എന്നുള്ള നിഗമനത്തിലാണ് ഈ സംരഭത്തിന് തുടക്കം കുറിച്ചത്. വികസിത രാജ്യങ്ങളിൽ മാലിന്യ നിർമ്മാർജ്ജനത്തിൽ ശക്തമായ നിയമ നടപടികൾ നിലനിൽക്കുന്നതിനാൽ ആണ് പല പകർച്ചവ്യാധി രോഗങ്ങളും നിർമ്മാർജ്ജനം ചെയ്തത് എന്നുള്ളത് പ്രത്യേകം പരാമർശിക്കപ്പെടുന്നതാണ്.

പരിപാടിയുടെ ഉദ്ഘാടനം ഷാജി മാലേത്തിന്റെ വീട്ടിൽ ശുചിത്വ മുദ്ര പതിപ്പിച്ചു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു. പഞ്ചായത് വൈസ് പ്രസിഡന്റ്‌ ഷാന്റി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ ഇ ജെ അഗസ്റ്റിൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൈനേഷ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി, വാർഡ് മെമ്പർ സുരേഖ സജി എന്നിവർ സംസാരിച്ചു.

ശുചിത്വമുദ്ര ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ:
1. വീടുകളിൽ മാലിന്യ നിർമ്മാർജനത്തിന് വേസ്റ്റ് കമ്പോസ്റ്റ് / പൈപ്പ് കമ്പോസ്റ്റ്.
2. മലിനജല നിർമ്മാർജ്ജന സോക്കേജ് പിറ്റ്/അടുക്കളത്തോട്ടം ,

Related posts

ന​ട​പ​ടി ത​ന്‍റെ വാ​ദം കേ​ൾ​ക്കാ​തെയെന്ന് ക​ണി​ച്ചാ​ർ പഞ്ചാ. മു​ൻ സെ​ക്ര​ട്ട​റി

Aswathi Kottiyoor

കോവിഡ് രോഗികൾക്കായി സൗജന്യ യാത്രാ സൗകര്യമൊരുക്കി കണിച്ചാർ ഗ്രാമ പഞ്ചായത്ത്

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി……….

Aswathi Kottiyoor
WordPress Image Lightbox