22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ൽ ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്, പോ​ലീ​സ് കേ​സെ​ടു​ത്തു
kannur

ക​ണ്ണൂ​രി​ൽ ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്, പോ​ലീ​സ് കേ​സെ​ടു​ത്തു

ക​ണ്ണൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ൽ ക​ള​ക്‌​ട​റേ​റ്റി​നു മു​ന്നി​ൽ ‌‌ദേ​ശീ​യ പ​താ​ക​യ​ക്ക് അ​നാ​ദ​ര​വ്. ഇ​ന്ന​ലെ രാ​വി​ലെ ക​ള​ക്‌​ട​റേ​റ്റി​നു മു​ന്നി​ലെ റോ​ഡ​രി​കി​ലെ ഓ​ട​യ്ക്കു സ​മീ​പ​മാ​ണ് പ്ലാ​സ്റ്റി​ക് പൈ​പ്പി​ൽ കെ​ട്ടി നി​ല​ത്ത് കു​ത്തി നി​ർ​ത്തി​യ നി​ല​യി​ൽ പ​താ​ക ക​ണ്ടെ​ത്തി​യ​ത്. ചെ​ളി പു​ര​ണ്ട നി​ല​യി​ലാ​യി​രു​ന്നു ദേ​ശീ​യ പ​താ​ക. പി​ന്നീ​ട് ടൗ​ൺ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ദേ​ശീ​യ പ​താ​ക എ​ടു​ത്തു​മാ​റ്റി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​രി​സ​ര​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കും. സം​ഭ​വ​ത്തെ വ​ള​രെ ഗൗ​ര​വ​ക​ര​മാ​യാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ള​ക്‌​ട​റേ​റ്റ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ അ​ല​ക്ഷ്യ​മാ​യി വ​ച്ച ദേ​ശീ​യ പ​താ​ക ആ​രെ​ങ്കി​ലും എ​ടു​ത്ത് ക​ള​ക്‌​ട​റേ​റ്റ് പ​രി​സ​ര​ത്തു​ത​ന്നെ സ്ഥാ​പി​ച്ച​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

ക​ണ്ണൂ​ര്‍, അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കൊ​ട്ടി​ക്ക​ലാ​ശ​മി​ല്ല

Aswathi Kottiyoor

ക​ണി​ച്ചാ​റി​ൽ വീ​ണ്ടും കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പ്

Aswathi Kottiyoor

കി​ളി​യ​ന്ത​റ​യി​ലെ ബൈ​ക്ക​പ​ക​ട​ം: ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു, അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

Aswathi Kottiyoor
WordPress Image Lightbox