23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു.
Kerala

സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു.

സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി മുതല്‍ രണ്ട് നിരക്കിലായിരിക്കും മദ്യ വില്‍പ്പന. ലോക്ഡൗണ്‍ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകള്‍ അടഞ്ഞുകിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ഏതാണ്ട് 400 കോടിയുടെ നഷ്ടം ബെവ്കോയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ആ നഷ്ടം നികത്തുക എന്നതാണ് വില വര്‍ധനവിലൂടെ ലക്ഷമിടുന്നത്. ഇതിന്റെ ഭാഗമായി ബെവ്കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വില 15 ശതമാനം വരെ വര്‍ധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വില ഉയരും. എല്ലാത്തരം മദ്യത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇനിമുതല്‍ ബാറുകളിലും ബെവ്കോ ഔട്ട്ലെറ്റുകളിലും രണ്ട് വിലയ്ക്കായിരിക്കും മദ്യം ലഭിക്കുക. ബാറുകള്‍ക്കുള്ള മാര്‍ജിന്‍ 25 ശതമാനമായും വര്‍ധിപ്പിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ മാര്‍ജിന്‍ 20 ശതമാനമായിരിക്കുമെന്ന് നികുതി വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ബെവ്കോ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്….

Related posts

പ്രഭാത സവാരിക്കായി പോയ വീട്ടമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ/കോഴ്‌സ്‌ മാറ്റം.

Aswathi Kottiyoor

പ്ലസ് വണ്‍ പ്രവേശനം : പരിശോധിച്ചു നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി

Aswathi Kottiyoor
WordPress Image Lightbox