കണിച്ചാർ : കണിച്ചാർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പ് വീണ്ടും നടത്താൻ കുടുംബശ്രീമിഷൻ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് നടത്തിയ റിട്ടേണിംഗ് ഓഫീസർ ബാലറ്റ് പേപ്പറിനു പിറകിൽ വോട്ടുചെയ്തവരെ കൊണ്ട് പേരെഴുതി ഒപ്പിടുവിച്ച ശേഷമാണ് വോട്ടുചെയ്യാൻ അനുവദിച്ചത് എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി . ഇത് ചൂണ്ടിക്കാട്ടി 13 സിഡിഎസ് അംഗങ്ങളിൽ ആറു പേർ അധികാരികൾക്ക് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ഒരാഴ്ചക്കകം വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ചട്ടവിരുദ്ധമായാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന യുഡിഎഫ് നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.