കണ്ണൂര്‍: ലോക രക്തദാന ദിനത്തില്‍ യുവതയുടെ രക്തദാനം ശ്രദ്ധേയമായി. കണ്ണൂര്‍ രൂപതയുടെ യുവജന സംഘടനയായ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ചെറുകുന്ന് മാര്ട്ടിന് ഡി പോറസ് ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പാണ് ശ്രദ്ധേയമായത്.
കണ്ണൂര്‍ രൂപതയിലെ വൈദികരും ഉർസുലൈന്‍, കനേഷ്യന്‍ സന്യാസിനികളും രക്തം ദാനം ചെയ്യാനായി മുന്നോട്ടുവന്നത് കെസിവൈഎം പ്രവര്‍ത്തകര്‍ക്ക് ആവേശമായി. യുവാക്കളും യുവതികളും ക്യാമ്പിന്റെ ഭാഗമായി രക്തം ദാനം ചെയ്തു. കോവിഡിന്റെ അതിവ്യാപനത്തില്‍ രക്തക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് കെസിവൈഎം പ്രവര്‍ത്തകര്‍ രക്തദാനത്തിന് മാന്നോട്ടുവന്നത്.
കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിര്‍ ഉദ്ഘാടനം ചെയ്തു.
കെസിവൈഎം പ്രസിഡന്റ് ഡെല്ഫിന് നിക്കി അധ്യക്ഷത വഹിച്ചു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. പുരുഷോത്തമന് വിശദീകരിച്ചു. കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. ഷിജോ ഏബ്രഹാം, ഫാ. ഷിറോണ്‍ ആന്റണി, ജിത്ത് ജോസ്, ആനിമേറ്റര്‍ സിസ്റ്റര്‍ ജീവജോസ് എന്നിവര്‍ പ്രസംഗിച്ചു.
previous post