23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കെ​സി​വൈ​എം പ്രവർത്തകർ രക്തദാനം നടത്തി
kannur

കെ​സി​വൈ​എം പ്രവർത്തകർ രക്തദാനം നടത്തി

ക​ണ്ണൂ​ര്‍: ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തി​ല്‍ യു​വ​ത​യു​ടെ ര​ക്ത​ദാ​നം ശ്ര​ദ്ധേ​യ​മാ​യി. ക​ണ്ണൂ​ര്‍ രൂ​പ​ത​യു​ടെ യു​വ​ജ​ന സം​ഘ​ട​ന​യാ​യ കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​റു​കു​ന്ന് മാ​ര്‍​ട്ടി​ന്‍ ഡി ​പോ​റ​സ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പാ​ണ് ശ്ര​ദ്ധേ​യ​മാ​യ​ത്.
ക​ണ്ണൂ​ര്‍ രൂ​പ​ത​യി​ലെ വൈ​ദി​ക​രും ഉ​ർ​സു​ലൈ​ന്‍, ക​നേ​ഷ്യ​ന്‍ സ​ന്യാ​സി​നി​ക​ളും ര​ക്തം ദാ​നം ചെ​യ്യാ​നാ​യി മു​ന്നോ​ട്ടു​വ​ന്ന​ത് കെ​സി​വൈ​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​വേ​ശ​മാ​യി. യു​വാ​ക്ക​ളും യു​വ​തി​ക​ളും ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ര​ക്തം ദാ​നം ചെ​യ്തു. കോ​വി​ഡി​ന്‍റെ അ​തി​വ്യാ​പ​ന​ത്തി​ല്‍ ര​ക്ത​ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ​സി​വൈ​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ര​ക്ത​ദാ​ന​ത്തി​ന് മാ​ന്നോ​ട്ടു​വ​ന്ന​ത്.
ക​ല്യാ​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ഷാ​ജി​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ഡെ​ല്‍​ഫി​ന്‍ നി​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ത​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഡോ. ​പു​രു​ഷോ​ത്ത​മ​ന്‍ വി​ശ​ദീ​ക​രി​ച്ചു. കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഷി​ജോ ഏ​ബ്ര​ഹാം, ഫാ. ​ഷി​റോ​ണ്‍ ആ​ന്‍റ​ണി, ജി​ത്ത് ജോ​സ്, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ജീ​വ​ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

പനിച്ചുവിറച്ച്​ മലയോരം

Aswathi Kottiyoor

കൃ​ഷി​യി​ലൂ​ടെ വ​രു​മാ​നം; ക​ർ​ഷ​ക​രു​ടെ പ​ട്ടി​ക​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ

Aswathi Kottiyoor

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബ​സ് യാ​ത്ര; പ​ഴ​യ പാ​സ് ജൂ​ണ്‍ 30 വ​രെ

Aswathi Kottiyoor
WordPress Image Lightbox