കണ്ണൂർ: ഇന്ന് ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പാര്‍വതി ഓഡിറ്റോറിയം കാക്കയങ്ങാട് ടൗണ്‍, പൊന്നം വയല്‍ സ്കൂള്‍, പെരിങ്ങോം, വളപട്ടണം ഹൈസ്കൂള്‍, യു പി സ്കൂള്‍ മുഴപ്പിലങ്ങാട്, മനേക്കര കൃഷിഭവന് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയും കാടാച്ചിറ ഹയര്‍ സെക്കൻഡറി സ്കൂളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും പരിശോധന നടത്തും. കടമ്പൂര് ഈസ്റ്റ് എല്‍ പി സ്കൂളില്‍ ഉച്ച കഴിഞ്ഞ് 1.30 മുതല്‍ വൈകുന്നേരം നാലു വരെയും പരിശോധന നടത്തും.
previous post