23.6 C
Iritty, IN
November 21, 2024
  • Home
  • Kottiyoor
  • തിരുവാതിര ചതുശ്ശതം കൊട്ടിയൂർ പെരുമാളിന്‌ സമർപ്പിച്ചു
Kottiyoor

തിരുവാതിര ചതുശ്ശതം കൊട്ടിയൂർ പെരുമാളിന്‌ സമർപ്പിച്ചു

ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം കൊട്ടിയൂർ പെരുമാളിന്‌ സമർപ്പിച്ചു . തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ പായസ നിവേദനം ആരംഭിച്ചത്.. നൂറ് ഇടങ്ങഴി അരി, നൂറ് നാളികേരം, നൂറുകിലോ ശർക്കര, നൂറ്‌ പഴം, നെയ്യ് എന്നിവ ചേർത്താണ് പായസം തയ്യാറാക്കിയത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കാൽവട്ടള പായസ നിവേദ്യമാണ് നടത്തിയത്.മണിത്തറയിലും കോവിലകം കയ്യാലയിലും പായസ നിവേദ്യം വിതരണം ചെയ്തു
തിരുവാതിര, പുണർതം, ആയില്യം, അത്തം എന്നീ നാളുകളിലാണ് ചതുശ്ശതം അഥവാ വലിയവട്ടളം പായസം നിവേദിക്കുന്നത്.
ഞായറാഴ്ച പുണർതം ചതുശ്ശതം നടക്കും. 16-നാണ് മകം കലംവരവ്.

Related posts

കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബിൻ്റെ പുന:സംഘാടനവും ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.

Aswathi Kottiyoor

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor

വിവാഹ ആവശ്യമായി കൊണ്ടുവന്ന പോത്ത് കൊട്ടിയൂർ മന്ദംചേരിയിൽ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി

Aswathi Kottiyoor
WordPress Image Lightbox