24.2 C
Iritty, IN
July 8, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ൾ ന​ൽ​കി
kannur

ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ൾ ന​ൽ​കി

ക​ണ്ണൂ​ർ: അ​തി​തീ​വ്ര കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് ഡ​ൽ​ഹി​യി​ൽ​നി​ന്ന് പ്രാ​ണ​വാ​യു ന​ൽ​കി. ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​എം​സി ഇ​ന്ത്യ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​ണ് ക​ണ്ണൂ​രി​ലേ​ക്ക് പ്രാ​ണ​വാ​യു ല​ഭ്യ​മാ​ക്കാ​നു​ത​കു​ന്ന ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ൾ ന​ൽ​കി​യ​ത്. അ​മേ​രി​ക്ക​യി​ലെ സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ക​ർ​മോ​ദ​യ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ്രാ​ണ​വാ​യു പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ൾ എ​ത്തി​ച്ച​ത്.
ജി​ല്ല​യി​ലേ​ക്ക് ന​ൽ​കി​യ അ​ഞ്ച് ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ൾ സാ​മൂ​ഹ്യ​സു​ര​ക്ഷാ മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ഷീ​ലി​ൽ​നി​ന്ന് ജി​ല്ലാ​ക​ള​ക്‌​ട​ർ ടി.​വി. സു​ഭാ​ഷ് ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് ഇ​ത് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക്കി​ന് കൈ​മാ​റി. ജി​ല്ല​യി​ൽ ഐ​ആ​ർ​പി​സി, യു​വ​ധാ​ര തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​മൂ​ഹ്യ​സു​ര​ക്ഷാ മി​ഷ​നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ്രാ​ണ​വാ​യു പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗു​രു​ത​ര രോ​ഗ​ബാ​ധ​യു​ള്ള സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യി ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കും. സാ​മൂ​ഹ്യ​സു​ര​ക്ഷാ മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ഷീ​ൽ, ഡി​എം​സി​ഐ ജി​ല്ലാ കോ -​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എം. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

മാ​വോ​യി​സ്റ്റ് നേ​താ​വ് സാ​വി​ത്രി​യു​മാ​യി തെ​ളി​വെ​ടു​പ്പ് നടത്തി

Aswathi Kottiyoor

സ​ർ​ക്കാ​രി​ന് ആ​ശ്വാ​സം; ക​ണ്ണൂ​ർ വി​സി പു​ന​ർ​നി​യ​മ​നം ശ​രി​വ​ച്ച് ഡി​വി​ഷ​ൻ ബെ​ഞ്ചും

Aswathi Kottiyoor

ജി​ല്ല​യി​ല്‍ വാ​ക്സി​നേ​ഷ​ൻ ഇന്ന്

Aswathi Kottiyoor
WordPress Image Lightbox