കണ്ണൂര്‍:ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ ഒന്‍പത് ആരോഗ്യ കേന്ദ്രങ്ങളിലും തളിപ്പറമ്പ് ഐഎംഎ ഹാള്‍ , ജൂബിലി ഹാള്‍ (പുഴാതി) , എആര്‍ ക്യാമ്പ് എന്നിവിടങ്ങളിലും കോവിഡ് വാക്സിനേഷന് നല്‍കും .
ഈ കേന്ദ്രങ്ങളില്‍ 60 വയസിന് മുകളിലുള്ള പൗരന്മാര് 45 വയസിനും 59 വയസിനും ഇടയിൽ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവര്‍ ,ആരോഗ്യപ്രവര്‍ത്തകര്‍ , കോവിഡ് മുന്നണി പോരാളികള്‍ , പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്സിനേഷന് നല്‍കുന്നത്. 21 സ്വകാര്യ ആശുപത്രികളും നാളെ വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.സ്വകാര്യ ആശുപത്രികള്‍: പയ്യന്നൂർ അനാമയ,സബാ, തലശേരി സഹകരണാശുപത്രി, കണ്ണൂര്‍ ശ്രീചന്ദ്, ആസ്റ്റര്‍ മിംസ്, ജിം കെയര്‍, പയ്യന്നൂർ സഹകരണാശുപത്രി, കണ്ണൂർ അശോക, ഇരിട്ടി അമല, ശ്രീകണ്ഠപുരം രാജീവ്ഗാന്ധി, തലശേരി ടെലി, പെരുന്പുന്ന അര്‍ച്ചന, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്, കണ്ണൂർ കൊയിലി, അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ്, തൊക്കിലങ്ങാടി ക്രിസ്തുരാജ, തലശേരി മിഷന്, ഇന്ദിരാഗാന്ധി, കണ്ണൂർ ധനലക്ഷ്മി, കിംസ്റ്റ്, മാധവറാവു സിന്ധ്യ
previous post