24 C
Iritty, IN
September 19, 2024
  • Home
  • Kozhikkod
  • വീട്ടകങ്ങൾ പ്രവേശനോത്സവ വേദിയാകും………
Kozhikkod

വീട്ടകങ്ങൾ പ്രവേശനോത്സവ വേദിയാകും………

കോഴിക്കോട്‌: കോവിഡ്‌ വ്യാപന പശ്‌ചാത്തലത്തിൽ ഓൺലൈനിൽ ഒതുങ്ങിയ സ്‌കൂൾ പഠനത്തിന്‌ വീട്ടകങ്ങളിൽ പ്രവേശനോത്സവം. ജൂൺ ഒന്നിന്‌ നടക്കുന്ന പ്രവേശനോത്സവത്തിന്‌ ജില്ലയിലെ സ്‌കൂളുകളെല്ലാം തയ്യാർ. രക്ഷിതാക്കൾക്കൊപ്പമാകും വിദ്യാർഥികൾ പങ്കാളികളാകുക. ഇതിനായുള്ള ഒരുക്കങ്ങൾ സ്‌കൂൾ റിസോഴ്‌സ്‌ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പൂർത്തിയായി. ഗൂഗിൾ മീറ്റ്‌, സൂം, സമൂഹ മാധ്യമങ്ങൾ എന്നിവ വഴിയായിരിക്കും പ്രീ സ്‌കൂൾ മുതൽ പ്ലസ്‌ ടു വരെയുള്ള വിദ്യാർഥികളുടെയും അധ്യാപകരുടെയും ഒത്തുചേരൽ.
രാവിലെ 10 മുതൽ സ്‌കൂൾതല ആഘോഷം ആരംഭിക്കും. ഇതിനകം വിവിധ ക്ലാസുകളുടെ ഉത്തരവാദിത്തം അധ്യാപകർക്ക്‌ നൽകി. ജനപ്രതിനിധികൾ, ബിആർസി പരിശീലകർ എന്നിവരും പിന്തുണയുമായുണ്ടാകും. കലക്ടർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവരുടെ സന്ദേശം പ്രവേശനോത്സവത്തിൽ വായിക്കും. ഓരോ മണ്ഡലങ്ങളിലെ സ്‌കൂളുകളിൽ അതത്‌ എംഎൽഎമാരുടെ സന്ദേശവുമുണ്ടാകും.
വിദ്യാർഥികളുടെ പഠനരീതികളുമായി ബന്ധപ്പെട്ട്‌ സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തിൽ അധ്യാപകർക്ക്‌ പരിശീലനം നൽകിയിട്ടുണ്ട്‌. ജൂൺ 15 വരെ വിദ്യാർഥികളുടെ കഴിഞ്ഞ അധ്യയനവർഷത്തെ പഠനനിലവാരം പരിശോധിക്കാൻ പ്രാധാന്യം നൽകും. അതോടൊപ്പം പഠനവിടവും നികത്തും.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച്‌ മഴക്കാലപൂർവ ശുചീകരണവും ഉടൻ നടത്തും. അഞ്ചുപേരടങ്ങുന്ന സംഘങ്ങൾക്കാകും ഇതിന്റെ ചുമതല. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകും ശുചീകരണം.

Related posts

വിവാഹം കഴിഞ്ഞിട്ട് 50 ദിവസം; ഭർതൃവീട്ടിൽ ജനൽകമ്പിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ.

Aswathi Kottiyoor

കോഴിക്കോട് തോക്കുമായി മാവോയിസ്റ്റുകൾ, 4 സ്ത്രീകളും; ഭക്ഷണം കഴിച്ചു, പാഴ്സലെടുത്തു

Aswathi Kottiyoor

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെ ബംഗളൂരുവിലെ മടിവാളയില്‍ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox