23.2 C
Iritty, IN
October 3, 2023
  • Home
  • Kozhikkod
  • കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെ ബംഗളൂരുവിലെ മടിവാളയില്‍ കണ്ടെത്തി
Kozhikkod

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെ ബംഗളൂരുവിലെ മടിവാളയില്‍ കണ്ടെത്തി

കോഴിക്കോട്: വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെ ബെംഗളൂരുവിലെ മടിവാളയില്‍ കണ്ടെത്തി.മടിവാളയില്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലിൽ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു.പൊലീസ് എത്തുമ്ബോഴേക്കും അഞ്ച് പേർ രക്ഷപ്പെട്ടതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.ഒരാളെ പൊലീസില്‍ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍, കൊല്ലം സ്വദേശികളാണ് ഇവർ.വിവരം അറിഞ്ഞ് കോഴിക്കോട്ട് നിന്ന് പൊലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

Related posts

അതിതീവ്ര മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി.

സിവികിന്റെ പീഡനങ്ങൾ : ആദ്യ ജാമ്യ ഉത്തരവിലും തെറ്റായ പരാമർശം;എസ് സി -എസ് ടി ആക്ട് നില നിൽക്കില്ലെന്ന് കോടതി.

𝓐𝓷𝓾 𝓴 𝓳

കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി: റിപ്പബ്ലിക് ദിനത്തില്‍ ഓടിത്തുടങ്ങും

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox