24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു; സുജിത് ദാസിനെതിരെയും അന്വേഷണം
Uncategorized

എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു; സുജിത് ദാസിനെതിരെയും അന്വേഷണം

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. മുൻ പത്തനംതിട്ട എസ്‌പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം നടത്തും. അന്വേഷണ സംഘാംഗങ്ങളെ നാളെ തീരുമാനിക്കും. വിജിലൻസ് അന്വേഷണം കൂടിയായതോടെ അജിത് കുമാറിന് ക്രമസമാധന ചുമതലയിൽ തുടരാൻ കഴിയില്ല. ഡിജിപി ശുപാർശ നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് തീരുമാനം.

എസ്പി സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ മലപ്പുറത്തെ പൊലിസ് ക്വാർട്ടേഴ്സിൽ നിന്നും മുറിച്ച മരം അജിത് കുമാറിനും നൽകിയെന്നാണ് പിവി അൻവറിൻ്റെ ആരോപണം. ഇതോടൊപ്പം ബന്ധുക്കളുടെ സ്വത്ത് സമ്പാദനം, സ്വർണക്കടത്തുകാരിൽ നിന്ന് സ്വർണം പിടിച്ച് മുക്കി, കവടിയാറിലെ വീട് നിർമ്മാണം അടക്കം ആരോപണത്തിലാണ് ഡിജിപി ഷെയ്ഖ് ദ‍ർവേസ് സാഹിബ് എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. വിജിലൻസ് അന്വേഷണത്തിലൂടെ മറ്റൊരു ഡിജിപി തല അന്വേഷണം കൂടിയാണ് അജിത് കുമാർ നേരിടേണ്ടി വരുന്നത്. മറ്റ് ആരോപണങ്ങളിൽ ഷെയ്ഖ് ദ‍ർവേസ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നുണ്ട്.

Related posts

രണ്ട് വമ്പൻ പദ്ധതികൾ, 100 മെഗാവാട്ട് വൈദ്യുതി കേരളത്തിന്; പള്ളിവാസൽ, തോട്ടിയാർ പദ്ധതികൾ യാഥാർത്ഥ്യമാകുന്നു

Aswathi Kottiyoor

പെരുമാറ്റ ചട്ടലംഘനം: മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം 3 പേർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Aswathi Kottiyoor

പാളം മുറിച്ചുകടക്കുമ്പോൾ അപകടം; കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു; സംഭവം കോഴിക്കോട്

Aswathi Kottiyoor
WordPress Image Lightbox