കൂട്ടില്‍ അതിക്രമിച്ച് കയറിയ നായകള്‍ കറവയുള്ള ആടിനെയും രണ്ട് അട്ടിൻകുട്ടികളെയും കടിച്ച് കൊല്ലുകയായിരുന്നു. ഒരു ആടിനെ നായ്ക്കൾ ഭാഗികമായി തിന്നുകയും ചെയ്തിട്ടുണ്ട്. പന്തിരിക്കരയിലും സമീപപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പഞ്ചായത്ത് അധികൃതര്‍ക്കും മൃഗാശുപത്രിയിലും പരാതി നല്‍കിയിട്ടുണ്ടെന്ന് ആടുകളുടെ ഉടമ സൂപ്പി പറഞ്ഞു. അക്രമകാരികളായ തെരുവ് നായ്ക്കളെ ഉടനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
- Home
- Uncategorized
- തെരുവ് നായ്ക്കൾ കൂട്ടിൽ കയറി കടിച്ച് കൊന്നത് 3 ആടുകളെ; സംഭവം പേരാമ്പ്രയിൽ