23.1 C
Iritty, IN
September 16, 2024
  • Home
  • kakkayangad
  • *വിളക്കോടിൽ ആദിവാസി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോക്‌സോ കേസ്*
kakkayangad

*വിളക്കോടിൽ ആദിവാസി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോക്‌സോ കേസ്*

മുഴക്കുന്ന് : മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോടിൽ വിദ്യാര്‍ത്ഥിനിയായ ആദിവാസി ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചുള്ളിയോട് സ്വദേശി നിധീഷിനെതിരെ പോലീസ് കേസെടുത്തു. വിളക്കോട് ഗവ: യു.പി. സ്‌കൂളിനടുത്തേക്ക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗീകമായി പീഢിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലികയെ പീഢിപ്പിച്ചെന്ന കേസില്‍ പോക്‌സോ പ്രകാരവും എസ്.സി. -എസ്.ടി. വകുപ്പു പ്രകാരവും മുഴക്കുന്ന് പോലീസ് കേസ് രജിസ്ട്രർ ചെയ്തു.

സംഭവത്തിനുശേഷം ഒളിവില്‍ പോയ നിധീഷിനെ കണ്ടെത്താൻ പേരാവൂര്‍ ഡി.വൈ.എസ്.പി ടി.പി. ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ശ്രമമാരംഭിച്ചു.

Related posts

വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാക്കയങ്ങാട് ടൗണില്‍ നില്‍പ്പ് സമരം നടത്തി

Aswathi Kottiyoor

മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിൽ അന്‍പത്തിനാലോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

Aswathi Kottiyoor

ജല അതോററ്റിയിലെ റിട്ട. ഓവർസിയർ കാക്കയങ്ങാട്‌ പാലയിലെ ബാബു നിവാസിൽ പി. കെ. മോഹനൻ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox