25.2 C
Iritty, IN
October 2, 2024
  • Home
  • kannur
  • പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം വീ​ടു​ക​ളി​ല്‍ മാ​ത്രം
kannur

പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം വീ​ടു​ക​ളി​ല്‍ മാ​ത്രം

ക​ണ്ണൂ​ർ: കോ​വി​ഡ് തീ​വ്ര വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​നം വി​പു​ല​മാ​ക്കും. പെ​രു​ന്നാ​ള്‍ വി​ഭ​വ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യും വി​ധം ഹോം ​ഡെ​ലി​വ​റി ഒ​രു​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് നി​ര്‍​ദേ​ശം ന​ല്‍​കി.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, കു​ടും​ബ​ശ്രീ, മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രെ​യും ഹോം ​ഡെ​ലി​വ​റി​യി​ല്‍ സ​ഹ​ക​രി​പ്പി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. വി​വി​ധ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​തി​ന​കം സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ട്.
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ല്‍ ആ​ഘോ​ഷം വീ​ടു​ക​ളി​ല്‍ ത​ന്നെ പ​രി​മി​ത​പ്പെ​ടു​ത്ത​ണം. പെ​രു​ന്നാ​ള്‍ ഒ​രു​ക്ക​ങ്ങ​ളു​ടെ പേ​രി​ല്‍ ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത് രോ​ഗ വ്യാ​പ​ന ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​താ​ണ്. അ​തി​നാ​ല്‍ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​നം പ​ര​മാ​വ​ധി വി​പു​ല​പ്പെ​ടു​ത്താ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​പ​ടി എ​ടു​ക്ക​ണം. ഇ​തു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ മു​ഴു​വ​നാ​ളു​ക​ളും സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

വ​യോ​ധി​ക​ന്‍റെ മ​ര​ണം! ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ട് ദി​വ​സ​ങ്ങ​ൾ; മ​ര​ണ​കാ​ര​ണം ഷു​ഗ​ർ കു​റ​ഞ്ഞ​ത്

Aswathi Kottiyoor

കൂടുതൽ സ്കൂളുകളിൽ ജലലാബുകൾ; ഒ​രു​ങ്ങു​ന്ന​ത് 20 ലാ​ബു​ക​ള്‍ കൂ​ടി

Aswathi Kottiyoor
WordPress Image Lightbox