25.6 C
Iritty, IN
May 16, 2024
  • Home
  • Mattanur
  • വേ​ന​ല്‍ ക​ടു​ത്തു; കു​ടി​വെ​ള്ള വി​ത​ര​ണം ഊ​ര്‍​ജി​ത​മാ​ക്കി
Mattanur

വേ​ന​ല്‍ ക​ടു​ത്തു; കു​ടി​വെ​ള്ള വി​ത​ര​ണം ഊ​ര്‍​ജി​ത​മാ​ക്കി

മ​ട്ട​ന്നൂ​ര്‍: ക​ഠി​ന​മാ​യ വേ​ന​ല്‍​ച്ചൂ​ടി​ല്‍ വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ഊ​ര്‍​ജി​ത​മാ​ക്കി.
മ​ട്ട​ന്നൂ​ര്‍, ഇ​രി​ട്ടി ന​ഗ​ര​സ​ഭ​ക​ളി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി ദി​വ​സം ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കി​ണ​റു​ക​ളും തോ​ടു​ക​ളും വ​റ്റി​വ​ര​ണ്ട​തോ​ടെ ലോ​റി​യി​ലെ​ത്തു​ന്ന വെ​ള്ള​ത്തെ​യാ​ണ് ജ​ന​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന​ത്.
മ​ട്ട​ന്നൂ​ര്‍, ഇ​രി​ട്ടി ന​ഗ​ര​സ​ഭ​ക​ളി​ലും അ​യ്യ​ങ്കു​ന്ന്, മാ​ലൂ​ര്‍, തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് കൊ​ള​ച്ചേ​രി ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പ്ലാ​ന്‍റി​ല്‍ നി​ന്നാ​ണ് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്.
മൂ​ന്നും നാ​ലും ലോ​റി​ക​ളാ​ണ് ഓ​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​മെ​ടു​ക്കാ​ന്‍ ചാ​വ​ശേ​രി പ​റ​മ്പി​ലെ ശു​ചീ​ക​ര​ണ പ്ലാ​ന്‍റി​ലെ​ത്തു​ന്ന​ത്. പു​ല​ര്‍​ച്ചെ അ​ഞ്ചു മു​ത​ല്‍ ത​ന്നെ ടാ​ങ്ക​റു​ക​ള്‍ വെ​ള്ളം ശേ​ഖ​രി​ച്ച് വി​ത​ര​ണം ന​ട​ത്തു​ക​യാ​ണ്. പ​ഴ​ശി ഡാ​മി​ല്‍ നി​ന്നു ശേ​ഖ​രി​ക്കു​ന്ന വെ​ള്ളം ചാ​വ​ശേ​രി പ​റ​മ്പി​ലെ ശു​ചീ​ക​ര​ണ പ്ലാ​ന്‍റി​ലെ​ത്തി​ച്ച് ശു​ചീ​ക​രി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Related posts

പഴശി മെയിൻ ക​നാ​ൽ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി

Aswathi Kottiyoor

മട്ടന്നൂർ പോറോറയിൽ നിന്ന് ഫോറസ്റ്റ് സംഘം നടത്തിയ പരിശോധനക്കിടയിൽ കാട്ടിറച്ചിയും, വേട്ടയാടാൻ ഉപയോഗിച്ച തോക്കും പിടികൂടി

Aswathi Kottiyoor

മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ക്ക​വ​ർ​ച്ച; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor
WordPress Image Lightbox