32.8 C
Iritty, IN
May 15, 2024
  • Home
  • Iritty
  • കോ​വി​ഡ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം ശ​ക്ത​മാ​ക്കി ആ​റ​ളം​പോ​ലീ​സ്.
Iritty

കോ​വി​ഡ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം ശ​ക്ത​മാ​ക്കി ആ​റ​ളം​പോ​ലീ​സ്.

എ​ടൂ​ര്‍: കോ​വി​ഡ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം ശ​ക്ത​മാ​ക്കി ആ​റ​ളം​പോ​ലീ​സ്. മ​ല​യോ​ര​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​ര്‍​ന്നു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​റ​ളം ഫാം, ​വി​യ​റ്റ്‌​നാം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്ന ത​ര​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ കു​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും പ​റ​യു​ന്നു.
ആ​വ​ശ്യ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും വാ​ഹ​ന​ങ്ങ​ളി​ല്‍ ക​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വി​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ന​ട​ത്തി ആ​റ​ളം പോ​ലീ​സ് അ​ഡീ​ഷ​ണ​ല്‍ എ​സ് ഐ ​സ​ജേ​ഷ് സി. ​ജോ​സ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ.​വി. സി​ബി, പി. ​ലി​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഉ​ളി​ക്ക​ല്‍: പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് സു​ര​ക്ഷാ സ​മി​തി തീ​രു​മാ​നി​ച്ചു. തു​റ​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ക​ട​ക​ള്‍ രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി 7.30 വ​രെ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ള്ളൂ. ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ഴ്സ​ല്‍ സ​ര്‍​വീ​സു​ക​ള്‍ മാ​ത്രം. രാ​ത്രി ഒ​ൻ​പ​തി​ന് അ​ട​യ്ക്ക​ണം. നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ സാ​ധ​ന​ങ്ങ​ള്‍ വി​ൽ​ക്കു​ന്ന ക​ട​ക​ള്‍​ക്ക് ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സാ​ധ​ന​ങ്ങ​ള്‍ ന​ൽ​കി​യാ​ൽ ഉ​ട​നെ ക​ട​ക​ൾ അ​ട​യ്ക്ക​ണം. കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ 100 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലെ ക​ട​ക​ള്‍ ഏ​ഴു ദി​വ​സം അ​ട​ച്ചി​ട​ണം. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ല്‍ സ​ന്ന​ദ്ധ വോ​ള​ണ്ടി​യ​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് വാ​ര്‍ റൂം, ​ഹെ​ല്‍​പ് ഡ​സ്ക് എ​ന്നി​വ ആ​രം​ഭി​ച്ചു.​വി​ളി​ക്കേ​ണ്ട ന​ന്പ​ർ 6235840150, 7510850150, 9745219596, 949534 4529, 0460 2 228 800.
കോ​വി​ഡ് നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ അ​റി​യി​ക്കേ​ണ്ട ന​മ്പ​ർ : സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റ്- 9633105968, എ​സ്ഐ ഉ​ളി​ക്ക​ല്‍ -9497980886 , ഉ​ളി​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ -0460 2 228 121.കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് വി​ളി​ക്കേ​ണ്ട ന​മ്പ​ർ: മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ – 7899858138, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ – 9400429445.

Related posts

രക്തദാന ബോധവൽക്കരണ ക്ലാസും ഡയറക്ടറി പ്രകാശനവും

Aswathi Kottiyoor

വില്ലേജ് ഓഫീസ് അനാസ്ഥക്കെതിരെ ബി ജെ പി ധർണ്ണ

Aswathi Kottiyoor

വാക്ക് ഇൻ ഇന്റർവ്യൂ

Aswathi Kottiyoor
WordPress Image Lightbox