25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കോവിഡ്: മൃഗാശുപത്രികളില്‍ നിയന്ത്രണങ്ങള്‍
kannur

കോവിഡ്: മൃഗാശുപത്രികളില്‍ നിയന്ത്രണങ്ങള്‍

കണ്ണൂർ: കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ മൃഗാശുപത്രികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മൃഗചികിത്സയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഡോക്​ടര്‍മാരുമായി ഫോണില്‍ ബന്ധപ്പെടാം. അത്യാവശ്യ സാഹചര്യത്തില്‍ മാത്രം നേരിട്ട് ആശുപത്രികളില്‍ എത്താം. കണ്ടെയ്​ന്‍മൻെറ്​ സോണിലുള്ളവര്‍ ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കണം. മൃഗാശുപത്രിയിലെത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ആശുപത്രിയില്‍ എത്തിച്ചേരുന്നവര്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. മൃഗങ്ങള്‍ക്കൊപ്പം ഒരാള്‍ക്ക് മാത്രമേ അകത്ത് പ്രവേശനമുള്ളൂ. ആശുപത്രി വളപ്പിനകത്ത്​ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും ഒഴിവാക്കണമെന്ന് ജില്ല മൃഗസംരക്ഷ ഓഫിസര്‍ അറിയിച്ചു. കണ്ടെയ്​ന്‍മൻെറ്​ സോണിലുള്ള കര്‍ഷകര്‍ക്ക് ആവശ്യം വരുകയാണെങ്കില്‍ ഫോണ്‍മുഖാന്തരം വിവരം മൃഗാശുപത്രിയില്‍ അറിയിക്കണം. ഭവന സന്ദര്‍ശനം ആവശ്യമായ ഘട്ടങ്ങളില്‍ സുരക്ഷ സംവിധാനങ്ങളോടെ ഡോക്​ടറുടെ സേവനം ലഭ്യമാക്കും. കര്‍ഷകര്‍ അതത് പ്രദേശത്തെ മൃഗാശുപത്രിയിലെ സേവനംതന്നെ ഉറപ്പാക്കേണ്ടതാണ്. കോവിഡ് മൂലം സ്വന്തം പ്രദേശത്തെ ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയില്‍നിന്ന്​ സേവനം ഉറപ്പാക്കാം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നായ്​ക്കള്‍ക്കും പൂച്ചകള്‍ക്കുമുള്ള പ്രതിരോധ വാക്​സിനുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. കണ്ടെയ്​ന്‍മൻെറ്​ സോണുകളിലെ കന്നുകാലികളുടെ ഗര്‍ഭധാരണത്തിനുള്ള കുത്തിവെപ്പ്, ഗര്‍ഭ പരിശോധന എന്നിവ ഒഴിവാക്കണം. മൃഗാശുപത്രികളിലെ സേവനങ്ങളുടെ ക്രമീകരണങ്ങള്‍, മുന്‍ഗണന ക്രമീകരണങ്ങള്‍ എന്നിവ അതത് പ്രദേശങ്ങളിലെ സ്ഥിതിഗതി അനുസരിച്ച് മാറ്റം വരുത്തുന്നതാണെന്നും ജില്ല മൃഗാസംരക്ഷ ഓഫിസര്‍ അറിയിച്ചു. അവശ്യ സേവനം ഉറപ്പാക്കുന്നതിനായി ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ കാള്‍ സൻെറര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെയും അവധി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ ഒന്നു വരെയും 0497 2700184 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related posts

തെ​ര​ഞ്ഞെ​ടു​പ്പ് ചെലവ് ;ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു

Aswathi Kottiyoor

കോർപറേഷൻ പകർച്ചവ്യാധി പ്രതിരോധം: രണ്ടാം ദിനം ശുചീകരണം നടത്തിയത് 22 ഡിവിഷനുകളിൽ

Aswathi Kottiyoor

എലത്തൂരില്‍ ആക്രമണം നടന്ന അതേ ട്രെയിനിന് വീണ്ടും തീപിടിച്ചു; ഒരു ബോഗി കത്തിനശിച്ചു, തീയിട്ടതെന്ന് സംശയം

Aswathi Kottiyoor
WordPress Image Lightbox