കണ്ണൂർ: കോർപറേഷൻ പരിധിയിൽ മാലിന്യം തള്ളുന്നത് തടയുന്നതിനായി കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരെ ഉൾപ്പെടുത്തി വിപുലമായ രീതിയിൽ രാത്രികാല എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. വൈകുന്നേരം ആറുമുതലാണ് സ്ക്വാഡ് പ്രവർത്തിക്കുക. പുലർച്ചെ വരെ സ്ക്വാഡ് നഗരത്തിലുണ്ടാകും. പിടികൂടുന്നവരെ നിലവിലുള്ള മാലിന്യ നിർമാർജന റൂൾ പ്രകാരം ശിക്ഷയ്ക്ക് വിധേയമാക്കുന്നതും കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് കാൻസൽ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കാരി ബാഗുകളുടെ ഉപയോഗം കോർപറേഷൻ പരിധിയിൽ വർധിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിരോധിക്കപ്പെട്ട ഇത്തരം വസ്തുക്കളുടെ വിപണനം പിടിക്കപ്പെട്ടാൽ ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യുന്നതും സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
previous post