23 C
Iritty, IN
February 27, 2024
  • Home
  • kannur
  • രാ​ത്രി​യി​ലെ മാ​ലി​ന്യം ത​ള്ള​ൽ; ക​ണ്ണൂ​രി​ൽ എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ്
kannur

രാ​ത്രി​യി​ലെ മാ​ലി​ന്യം ത​ള്ള​ൽ; ക​ണ്ണൂ​രി​ൽ എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ്

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ രീ​തി​യി​ൽ രാ​ത്രി​കാ​ല എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. വൈ​കു​ന്നേ​രം ആ​റു​മു​ത​ലാ​ണ് സ്‌​ക്വാ​ഡ് പ്ര​വ​ർ​ത്തി​ക്കു​ക. പു​ല​ർ​ച്ചെ വ​രെ സ്‌​ക്വാ​ഡ് ന​ഗ​ര​ത്തി​ലു​ണ്ടാ​കും. പി​ടി​കൂ​ടു​ന്ന​വ​രെ നി​ല​വി​ലു​ള്ള മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന റൂ​ൾ പ്ര​കാ​രം ശി​ക്ഷ​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് കാ​ൻ​സ​ൽ ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. നി​രോ​ധി​ക്ക​പ്പെ​ട്ട പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗം കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ർ​ധി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും നി​രോ​ധി​ക്ക​പ്പെ​ട്ട ഇ​ത്ത​രം വ​സ്തു​ക്ക​ളു​ടെ വി​പ​ണ​നം പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യു​ന്ന​തും സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts

കണ്ണൂർ ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി………….

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 531 പേര്‍ക്ക് കൂടി കൊവിഡ്; 511 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

സർക്കാർ മലയോര കർഷകർക്കൊപ്പം: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox