23.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ 3 കേന്ദ്രങ്ങളില്‍
kannur

ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ 3 കേന്ദ്രങ്ങളില്‍

കണ്ണൂര്‍ : ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 18) സര്‍ക്കാര്‍ മേഖലയില്‍ വേങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രം, താവം ചര്‍ച്ച്‌ ഹാള്‍ എന്നിവ കോവിഡ് മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ ആണ് നല്‍കുക. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ പഴയങ്ങാടി ഡോ. ബീബിസ് ഹോസ്പിറ്റല്‍ വാക്്‌സിനേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കും.മെഗാ വാക്‌സിനേഷന്‍ ക്യാമ്ബുകളില്‍ 500-1000 പേര്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് .

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്‌സിനേഷന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം. കോവിന്‍ (https://www.cowin.gov.in) എന്ന വെബ്‌സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര് ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

Related posts

ന​ഗ​ര​ത്തി​ല്‍ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം; സി​റ്റി ക​മ്മീ​ഷ​ണ​റും ക​ള​ക്ട​റും നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന

Aswathi Kottiyoor

കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​ന് കൈ​ത്താ​ങ്ങു​മാ​യി മാ​സ്

Aswathi Kottiyoor

ബ​സു​ക​ളി​ല്‍ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യി​ൽ കൂടുതൽ യാ​ത്ര​ക്കാ​ര്‍ പാ​ടി​ല്ല

Aswathi Kottiyoor
WordPress Image Lightbox