25.7 C
Iritty, IN
October 18, 2024
  • Home
  • kannur
  • കോ​വി​ഡ് രോ​ഗി​യെ റോ​ഡി​ലൂ​ടെ ന​ട​ത്തി​ച്ച് ബൂ​ത്തി​ലെ​ത്തി​ച്ചെന്ന് പ​രാ​തി
kannur

കോ​വി​ഡ് രോ​ഗി​യെ റോ​ഡി​ലൂ​ടെ ന​ട​ത്തി​ച്ച് ബൂ​ത്തി​ലെ​ത്തി​ച്ചെന്ന് പ​രാ​തി

ക​ണ്ണൂ​ർ: ​കോ​വി​ഡ് രോ​ഗി​യെ പ​ര​സ്യ​മാ​യി റോ​ഡി​ലൂ​ടെ ന​ട​ത്തി​ച്ച് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​ച്ച​താ​യി പ​രാ​തി. ക​ണ്ണൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മു​ണ്ടേ​രി പ​ഞ്ചാ​യ​ത്തി​ൽ അ​മ്പ​താം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് കോ​വി​ഡ് രോ​ഗി​യെ പി​പി​ഇ കി​റ്റൊ​ന്നും ധ​രി​ക്കാ​തെ ന​ട​ത്തി​ച്ച് കൊ​ണ്ടു​വ​ന്ന​ത്. വീ​ട്ടി​ൽ നി​ന്ന് അ​ര​കി​ലോ​മീ​റ്റ​റോ​ളം ദൂ​രെ​യു​ള്ള ന​വ​കേ​ര​ള എ​ൽ​പി സ്‌​കൂ​ളി​ലെ ബൂ​ത്തി​ലേ​ക്കാ​ണ് ന​ട​ത്തി​ച്ച് കൊ​ണ്ടു വ​ന്ന​ത്. മു​ണ്ടേ​രി പ​ഞ്ചാ​യ​ത്ത് അം​ഗ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പി.​പി അ​ബ്ദു​ൾ റ​ഷീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​വി​ഡ് രോ​ഗി​യെ കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
സ്‌​കൂ​ളി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് പി​പി​ഇ കി​റ്റ് ഇ​ടാ​ൻ ശ്ര​മി​ച്ച​ത്. രോ​ഗി​യെ പ​ര​സ്യ​മാ​യി ന​ട​ത്തി​ച്ച് കൊ​ണ്ടു വ​ന്ന​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. 52ാംന​മ്പ​ർ ബൂ​ത്തി​ലും ഇ​തേ രീ​തി​യി​ൽ ത​ന്നെ കോ​വി​ഡ് രോ​ഗി​യെ കൊ​ണ്ട് വ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ബൂ​ത്ത് സെ​ക്ര​ട്ട​റി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി.

Related posts

കൊവിഡ് മരണ സർട്ടിഫിക്കറ്റിലെ പിശകുകൾ തിരുത്താൻ അക്ഷയക്ക് നിർദേശം

Aswathi Kottiyoor

വായനയെ സ്നേഹിച്ച് ഒരുകൂട്ടം കുരുന്നുകൾ

Aswathi Kottiyoor

തദേശ സ്ഥാപനങ്ങളുടെ പദ്ധതി സമർപ്പണം: കണ്ണൂർ ജില്ല ഒന്നാമത്

Aswathi Kottiyoor
WordPress Image Lightbox