21.2 C
Iritty, IN
November 11, 2024
  • Home
  • Uncategorized
  • വയനാട്ടിൽ പ്രിയങ്കക്കെതിരെ ഖുശ്ബു ഇറങ്ങുമോ? അപ്രതീക്ഷിത ട്വിസ്റ്റുമായി ബിജെപി, സ്ഥാനാർത്ഥി ആരെന്ന് ഇന്നറിയാം
Uncategorized

വയനാട്ടിൽ പ്രിയങ്കക്കെതിരെ ഖുശ്ബു ഇറങ്ങുമോ? അപ്രതീക്ഷിത ട്വിസ്റ്റുമായി ബിജെപി, സ്ഥാനാർത്ഥി ആരെന്ന് ഇന്നറിയാം


കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്ര,ജാർഖണ്ഡ് സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം ആയിരിക്കും പ്രഖ്യാപനം ഉണ്ടാവുക. സിനിമാതാരം ഖുശ്ബു ബിജെപി കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ട്. കേരളത്തിൽ നിന്ന് സന്ദീപ് വാര്യർ, അബ്ദുള്ളക്കുട്ടി, നവ്യ ഹരിദാസ് ഉൾപ്പെടെയുള്ളവരുടെ പേരുകളും നൽകിയിട്ടുണ്ട്. ഖുശ്ബു സ്ഥാനാർത്ഥിയാകുന്നതിനോട് കേന്ദ്ര നേതൃത്വം സംസ്ഥാനത്തോട് അഭിപ്രായം തേടിയിരിക്കുകയാണ്.

അതേസമയം, അരീക്കോട് ബിജെപി കൺവെൻഷൻ യോഗം നടക്കും. എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സിപിഐ നേതാവ് സത്യൻ മൊകേരി നാളെ വയനാട്ടിലെത്തും. സത്യൻ മൊകേരിക്കായി വൻ പ്രചാരണം നടത്താനാണ് എൽഡിഎഫിന്‍റെ തീരുമാനം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ആദ്യമായി വയനാട്ടിൽ എത്തുന്ന സത്യൻ മൊകേരിക്ക് വൻ വരവേൽപ്പ് നൽകാനാണ് എൽഡിഎഫ് ഒരുങ്ങുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്‍റെ പ്രചാരണം നാളെ മുതൽ ശക്തിപ്പെടും. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയും ഉടൻ വയനാട് സന്ദർശനത്തിന് എത്തും. ആദ്യ തെരഞ്ഞെടുപ്പ് മത്സരത്തിൽ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് വൻ പ്രചരണം നടത്താനാണ് പ്രിയങ്ക തയ്യാറെടുക്കുന്നത്.

Related posts

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 14കാരി പെൺകുട്ടിയോടൊപ്പം കണ്ട് സംശയം; ഒടുവിൽ വെളിവായത് ട്രയിനിലെ പീഡനം

Aswathi Kottiyoor

ഭക്ഷണം പോലും നല്‍കാതെ പീഡനം; മക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വൃദ്ധദമ്പതികള്‍ ആത്മഹത്യ ചെയ്തു

Aswathi Kottiyoor

മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്: മൂന്ന് കുകി യുവാക്കൾ കൊല്ലപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox