• Home
  • kannur
  • ഏപ്രില്‍ 4ന്5 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍
kannur

ഏപ്രില്‍ 4ന്5 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍

ജില്ലയില്‍ ഏപ്രില്‍ 4ന്‌ സര്‍ക്കാര്‍ മേഖലയില്‍ ചെറുകുന്ന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊവിഡ് മെഗാ വാക്‌സിനേഷന്‍ നടക്കും. മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ 500-1000 പേര്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ നാല് സ്വകാര്യ ആശുപത്രികളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്‌സിനേഷന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ കോവിന്‍ (https://www.cowin.gov.in) എന്ന വെബ്‌സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ സ്വീകരിക്കാം

Related posts

ജി​ല്ല​യി​ല്‍ പ​ക​ർ​ച്ച​പ്പ​നി പ​ട​രു​ന്നു ; ചി​കി​ത്സതേ​ടി​യ​വർ ഒ​ന്ന​ര​ല​ക്ഷ​ം കവിഞ്ഞു

Aswathi Kottiyoor

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

Aswathi Kottiyoor

ശനിയാഴ്ച 45 കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍

Aswathi Kottiyoor
WordPress Image Lightbox